എല്ലാ സർവകലാശാലകളിലും ഇനി ഒരേസമയം വിദ്യാർഥി പ്രവേശനം

Share our post

തിരുവനന്തപുരം: വിദ്യാർഥിപ്രവേശനം ഇനി എല്ലാ സർവകലാശാലകളിലും ഒരേസമയത്താവും. കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ അധ്യക്ഷനായ സമിതിയുടെ ശുപാർശപ്രകാരമാണിത്. ഇതിനായി, പ്ലസ്ടു ഫലത്തിനുശേഷം മേയ് പകുതിയോടെ വിജ്ഞാപനമിറക്കും.

ജൂണിൽ പ്രവേശന നടപടികൾ പൂർത്തിയാക്കി ജൂലായ് ഒന്നിന് ക്ലാസ് തുടങ്ങും. ഇത്തവണ സർവകലാശാലകളിൽ വെവ്വേറെ അപേക്ഷകളുണ്ടാവും. വൈകാതെ, ‘കെ-റീപ്’ എന്ന പേരിലുള്ള ഏകീകൃത ഡിജിറ്റൽ ശൃംഖല യാഥാർഥ്യമാക്കി ഒറ്റ പ്രവേശനരീതിയും വരും.

ഇപ്പോഴുള്ള സെമസ്റ്ററിനുപുറമേ, പൂർണമായും ക്രെഡിറ്റ് സമ്പ്രദായത്തിലേക്കു മാറുന്നതാണ് നാലുവർഷബിരുദം. ക്രെഡിറ്റ് കൈമാറ്റംവഴി വിദ്യാർഥിക്ക് ഏതു കോളേജിലേക്കും സർവകലാശാലയിലേക്കും മാറാൻ അവസരമുണ്ടാവും. ഓൺലൈൻ കോഴ്‌സുകൾ വഴിയും ക്രെഡിറ്റ് നേടാവുന്ന വിധത്തിൽ വഴക്കമുള്ളതാണ് ഈ പരിഷ്‌കാരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!