ഇടയ്ക്കിടെ കറണ്ട് പോകുന്നുണ്ടോ ? കാരണം പറഞ്ഞ് കെ.എസ്.ഇ.ബി

വൈദ്യുതി വിതരണം തടസമില്ലാതെ തുടരാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണം എന്ന് കെ.എസ്.ഇ.ബി അറിയിപ്പ്.
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ എങ്കിലും വൈകിട്ട് ആറ് മുതല്‍ പന്ത്രണ്ട് മണി വരെ ഇടയ്ക്കിടെ വൈദ്യുതി തടസ്സം ഉണ്ടാകുന്നെന്ന പരാതി വ്യാപകമാണ്.
ഇങ്ങനെ സംഭവിക്കുന്നത് വൈദ്യുതിയുടെ ഉപയോഗം വളരെ കൂടുന്നത് കാരണം ലൈനില്‍ ലോഡ് കൂടി ഫ്യൂസ് പോവുന്നതും, വോള്‍ട്ടേജില്‍ ഗണ്യമായ കുറവ് വരുന്നതിനാലും ആണെന്ന് കെ.എസ്.ഇ.ബി അറിയിപ്പില്‍ പറയുന്നു.