പേരാവൂരിൽ സി.പി.ഐ പ്രാദേശിക നേതാവ് കോൺഗ്രസിൽ ചേർന്നു

Share our post

പേരാവൂർ: സി.പി.ഐ.പേരാവൂർ മണ്ഡലം കമ്മിറ്റിയംഗവും എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയംഗവുമായ പി.കെ. സന്തോഷ് പാർട്ടിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ്  ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി സന്തോഷിനെ ഹാരമണിയിച്ച് കോൺഗ്രസിലേക്ക് സ്വീകരിച്ചു.

സി.പി.ഐ പേരാവൂർ ലോക്കൽ കമ്മിറ്റിയംഗം, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും സന്തോഷ് പ്രവർത്തിച്ചിരുന്നു.

സണ്ണി ജോസഫ് എം.എൽ.എ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ജൂബിലി ചാക്കോ, മണ്ഡലം പ്രസിഡൻറ് അഡ്വ. ഷഫീർ ചെക്യാട്ട്, സെക്രട്ടറി കെ. സജീർ, സുരേഷ് ചാലാറത്ത്, ലീഗ് മണ്ഡലം പ്രസിഡൻറ് സിറാജ് പൂക്കോത്ത് തുടങ്ങിയവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!