Connect with us

Kerala

വില്‍പ്പനക്കും ഉപയോഗത്തിനുമായി എം.ഡി.എം.എ; സ്പാ നടത്തിപ്പുകാരന്‍ പിടിയില്‍

Published

on

Share our post

കല്‍പ്പറ്റ: വില്‍പ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച എം.ഡി.എം.എയുമായി സ്പാ നടത്തിപ്പുകാരനെ പോലീസ് പിടികൂടി. മുട്ടില്‍, പാറക്കലിലെ സ്പാ ആൻഡ് റെസിഡന്‍സി നടത്തിപ്പുകാരനായ കോഴിക്കോട്, കൊയിലാണ്ടി, തേവര്‍മഠത്തില്‍ വീട്ടില്‍ ടി.എം. റാഫി(39)യെയാണ് എസ്.ഐ ടി. അനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടയിലാകുന്നത്. സിഗരറ്റ് പാക്കറ്റിനകത്ത് സുതാര്യ കവറിലാക്കി ഒളിപ്പിച്ച നിലയിലായിരുന്ന 1.83 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. എ.എസ്.ഐ സാഹിറബാനു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നജീബ്, ശരത്, ജയേഷ് എന്നിവരും പോലീസ് ഓഫീസര്‍മാരായ നജീബ്, ശരത്, ജയേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.


Share our post

Kerala

കെ.രാധാകൃഷ്ണൻ എം.പി.യുടെ അമ്മ ചിന്ന അന്തരിച്ചു

Published

on

Share our post

പാലക്കാട്: മുൻമന്ത്രിയും എം.പി.യുമായ കെ.രാധാകൃഷ്ണന്റെ അമ്മ ചിന്ന(84) അന്തരിച്ചു. വാർധക്യസഹജമായ രോ​ഗങ്ങളേത്തുടർന്നായിരുന്നു അന്ത്യം. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.അമ്മയുടെ വിയോ​ഗവാർത്ത ഫേസ്ബുക്കിലൂടെ എം.പി. പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു- എന്നു കുറിച്ചാണ് അമ്മയ്ക്കൊപ്പമുളള ചിത്രം കെ.രാധാകൃഷ്ണൻ പങ്കുവെച്ചത്.പരേതനായ കൊച്ചുണ്ണിയാണ് ഭർത്താവ്. മറ്റുമക്കൾ:രതി, രമണി, രമ, രജനി, രവി, പരേതരായ രാജൻ, രമേഷ്. മരുമക്കൾ: റാണി, മോഹനൻ, സുന്ദരൻ, ജയൻ, രമേഷ്.


Share our post
Continue Reading

Kerala

സ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24 മുതൽ:എൽ.പി,യു.പി,ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾ

Published

on

Share our post

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. എൽ.പി, യു.പി, ഹൈസ്കൂൾ 8,9 ക്ലാസുകളിലെ പരീക്ഷ ടൈംടേബിൾ ആണ് പ്രസിദ്ധീകരിച്ചത്.എൽ.പി, യു.പി വിഭാഗം പരീക്ഷകൾ മാർച്ച് 18മുതൽ ആരംഭിക്കും. എൽ.പി, യു.പി വിഭാഗം പരീക്ഷകൾ മാർച്ച്‌ 27ന് അവസാനിക്കും. 8,9 ക്ലാസുകളിലെ പരീക്ഷകൾ ഫെബ്രുവരി 24മുതൽ ആരംഭിക്കും. മാർച്ച്‌ 27ന് പരീക്ഷകൾ അവസാനിക്കും.എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷ ടൈംടേബിൾ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

ഉയരാം പറക്കാം’: 12,000 പെൺകുട്ടികൾക്ക് സ്‌കിപ്പിംഗ് റോപ്പ് നൽകി ജില്ലാ പഞ്ചായത്ത്

Published

on

Share our post

‘ഉയരാം പറക്കാം’ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ സ്‌കിപ്പിംഗ് റോപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചട്ടുകപാറ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി നിർവഹിച്ചു. മൂന്ന് ഘട്ടങ്ങളിലായി ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 72 സ്‌കൂളുകളിലായി 12,000 സ്‌കിപ്പിംഗ് റോപ്പുകൾ പദ്ധതിയിൽ വിതരണം ചെയ്തു.സ്‌കൂളുകളിലെ എട്ട്, ഒൻപത് ക്ലാസുകളിലുള്ള പെൺകുട്ടികളുടെ കായികശേഷി വർധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കുട്ടികളിൽ ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ കണ്ടുവരുന്ന സാഹചര്യത്തിൽ അവരുടെ കായിക ശേഷി വർധിപ്പിക്കുക എന്നത് പ്രധാനമാണ്. കുട്ടികളെ ലഹരി, മൊബൈൽ ഫോണിന്റെ അമിത ഉപയോഗം പോലുള്ള ദുശ്ശീലങ്ങളിൽ നിന്നും പിന്തിരിപ്പിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ഇത്തരം കായിക പദ്ധതികൾ സഹായകമാകുമെന്നും പ്രസിഡന്റ് പറഞ്ഞു.

വിദ്യാർഥിനികൾ പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും സ്‌കിപ്പിംഗ് റോപ്പുകൾ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ആരംഭിച്ച പദ്ധതിയാണിത്. ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇൻ ചാർജ് എ.എസ് ബിജേഷ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ.വി ശ്രീജിനി, കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി, വാർഡ് മെമ്പർ പി ഷീബ, സ്‌കൂൾ പ്രിൻസിപ്പൽ എ.വി ജയരാജൻ, പ്രധാനധ്യാപകൻ എം.സി ശശീന്ദ്രൻ, പി.ടി.എ പ്രസിഡന്റ് കെ പ്രിയേഷ് കുമാർ, മദർ പിടിഎ പ്രസിഡന്റ് ശ്രീലിഷ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!