പ്രവേശനപരീക്ഷകൾക്ക്‌ വഴികാട്ടി കൈറ്റ് ക്ലാസുകൾ ഇന്നുമുതൽ

Share our post

തിരുവനന്തപുരം: മെഡിക്കൽ, എൻജിനിയറിങ് പ്രവേശനപരീക്ഷകൾക്കു തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലെ കൈറ്റ് നടത്തുന്ന ക്ലാസുകൾ ബുധനാഴ്ച തുടങ്ങും.രാത്രി ഏഴുമുതൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിലാണ് ‘ക്രാക് ദ എൻട്രൻസ്’ എന്ന പേരിലുള്ള പരിപാടി.വീഡിയോ ക്ലാസിനു പുറമേ, പരിശീലനത്തിനായി entrance.kite.kerala.gov.in എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമും ഉണ്ടാവും. ചോദ്യാവലികൾ, അസൈൻമെന്റുകൾ, മോക് ടെസ്റ്റ് എന്നിവ ഈ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയായിരിക്കും.യു-ട്യൂബിലും പരിപാടികൾ കാണാം.

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഈ വർഷം പ്ലസ്ടു പൂർത്തിയാക്കുന്നവർക്ക് അവരുടെ സ്കൂൾ അഡ്മിഷൻ നമ്പറും ജനനത്തീയതിയും നൽകി പോർട്ടൽ ഉപയോഗിക്കാമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.

രാത്രി ഏഴുമുതൽ 11 വരെ യഥാക്രമം കണക്ക്, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിങ്ങനെയാണ് ക്ലാസുകൾ. ഇതേ ക്രമത്തിൽ അടുത്തദിവസം രാവിലെ ഏഴുമുതൽ 11 വരെയും ഉച്ചയ്ക്ക് ഒന്നുമുതൽ അഞ്ചുവരെയും പുനഃസംപ്രേഷണം ഉണ്ടാവും. ഓരോ വിഷയത്തിനും ഒന്നരമണിക്കൂർ വീതമുള്ള 30 ക്ലാസുകൾ സംഘടിപ്പിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!