പട്ടാമ്പിയിൽ വന്ദേ ഭാരതിന് മുന്നിൽ ചാടി യുവാവും യുവതിയും മരിച്ച നിലയിൽ

പാലക്കാട്: യുവതിയും യുവാവും വന്ദേഭാരതിന് മുന്നിൽ ചാടിമരിച്ചനിലയിൽ. കാരക്കാട് റെയിൽവേ സ്റ്റേഷനു സമീത്തുവച്ചാണ് സംഭവമുണ്ടായത്. ബംഗാൾ ജൽപൈഗുരി കാതംബരി ദക്ഷിൺ ഹൻസ്ഹല്ലി സ്വദേശികളായ പ്രദീപ് സർക്കാറും (30)ബിനോതിറോയിയുമാണ് മരിച്ചത്.
തൃത്താല ഭാഗത്താണ് ഇരുവരും താമസിച്ചിരുന്നതെന്ന്പൊലീസ്പറഞ്ഞു. പട്ടാമ്പി കീഴായൂർ രണ്ടാംകെട്ടി എന്ന സ്ഥലത്ത് വച്ച്ഇന്നലെ വൈകുന്നേരം 5.40നായിരുന്നു സംഭവം. കാസർകോട് –തിരുവനന്തപുരം വന്ദേഭാരത്എക്സ്‌പ്രസ്തട്ടിയാണ് മരണം.ജീവനൊടുക്കാൻ കാരക്കാട്ഭാഗത്തേക്കുവന്നതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.