എക്സൈസ് ഇൻ്റലിജൻസ് അറിയിപ്പ്

കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മദ്യത്തിൻ്റെ അനധികൃത നിർമ്മാണവും കടത്തും വിൽപനയും സംബന്ധിച്ചും , ലഹരി – മയക്കുമരുന്നുകളുടെ ഉപയോഗവും, വിപണനവും, കടത്തും സംബന്ധിച്ച് ചെറുതും വലുതുമായ എന്ത് രഹസ്യവിവരങ്ങളും ജില്ലാ എക്സൈസ് ഇൻ്റലിജൻസ് വിഭാഗത്തെ അറിയിക്കാം.
വലിയ അളവിലുള്ള മദ്യം, മയക്കുമരുന്ന് എന്നിവ കണ്ടുപിടിക്കാൻ പറ്റുന്ന തരത്തിലുള്ള രഹസ്യ വിവരം നൽകുന്നവർക്ക് ആകർഷകമായ പാരിതോഷികം നൽകുന്നതുമാണ്. രഹസ്യ വിവരങ്ങൾ നൽകുന്നവരെ കുറിച്ച് അതീവ രഹസ്യമായി സൂക്ഷിക്കുന്നതുമാണ്.
കണ്ണൂർ ജില്ലാ എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ ചുവടെ ചേർക്കുന്നു.എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് ഇൻ്റലിജൻസ്, കണ്ണൂർ Mob No:9400069714