കോഴിക്കോട് കാറും ബസും കൂട്ടിയിടിച്ച് അപകടം ; 16 പേർക്ക് പരിക്ക്

തിരൂർ : കോഴിക്കോട് നിന്ന് തിരൂരിൽ ചികിത്സക്കായി ഡോക്ടറെ കാണാനെത്തിയവർ സഞ്ചരിച്ച കാറും കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ രണ്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളേജാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ തിരൂർ ജില്ലാ ആസ്പത്രിയിൽ ചികിത്സയിലാണ്.ഇന്ന് പകലാണ് സംഭവം.