പെട്രോൾപമ്പ് തൊഴിലാളികൾ ആറ് മുതൽ പണിമുടക്കും

കണ്ണൂർ:ശനിയാഴ്ച രാവിലെ ആറ് മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്താൻ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് യൂണിയനുകളിലെ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ സംയുക്ത യോഗം തീരുമാനിച്ചു.
ഡെപ്യൂട്ടി ലേബർ ഓഫീസർ മുമ്പാകെ നടന്ന ബോണസ് ചർച്ചയിൽ തീരുമാനം എടുക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ചാണ് സമരം. 20 ശതമാനം ബോണസും അഞ്ച് ശതമാനം എസ്ഗ്രേഷ്യയും അനുവദിക്കണം എന്നാവശ്യപ്പെട്ട് യൂണിയൻ കത്ത് നൽകിയിരുന്നു.
എ.ടി നിഷാത്ത് അധ്യക്ഷത വഹിച്ചു എ. പ്രേമരാജൻ, കെ. അശോകൻ, പി. ചന്ദ്രൻ, എം. വേണുഗോപാൽ, എം. രാജീവൻ, കെ.പി രാമചന്ദ്രൻ, പി. റിജുൽദാസ് എന്നിവർ പങ്കെടുത്തു.