അച്ഛനെ മകന്‍ അടിച്ചു കൊലപ്പെടുത്തി

കാസര്‍ഗോഡ്: പിതാവിനെ മകന്‍ അടിച്ചു കൊലപ്പെടുത്തി. ബേക്കല്‍ പൊലീസ് സേ്‌റ്റഷന്‍ പരിധിയിലെ പള്ളിക്കരയിലാണ് സംഭവം. പള്ളിക്കരയിലെ തീയേറ്ററിന് സമീപത്തെ പഴയ കാല പ്രവാസി അപ്പക്കുഞ്ഞി (67) യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച വൈകീട്ട് വീട്ടില്‍ വച്ച് മകന്‍ തേങ്ങ പൊളിക്കുന്ന ഉപകരണം കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്‌ച്ച മകന്‍ പിതാവിനെ ദേഹമാസകലം മര്‍ദിച്ചിരുന്നു.
ഇതില്‍ തലക്ക് മാത്രം 26 തുന്നിട്ടിരുന്നു. ഈ സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിന് തൊട്ട് പിന്നാലെ വീട്ടിലെത്തിയ മകന്‍ വീണ്ടും ദേഹമാസകലം അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മകനും പ്രവാസിയുമായ പ്രമോദിനെ (35) ബേക്കല്‍ പൊലീസ് കസ്‌റ്റഡിയിലെടുത്തു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ വിദഗ്‌ധ പോസ്‌റ്റ്മോര്‍ട്ടം നടത്തും. ഭാര്യ: സുജാത. മറ്റുമക്കള്‍: അജിത് (ഗള്‍ഫ്) റീന, റീത.