സി.യു.ഇ.ടി: അപേക്ഷാത്തീയതി വീണ്ടും നീട്ടി

സി.യു.ഇ.ടി. പ്രവേശന പരീക്ഷയുടെ അപേക്ഷാത്തീയതി വീണ്ടും നീട്ടി. ഏപ്രില്‍ അഞ്ച് വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മേയ് 15 മുതല്‍ മേയ് 30 വരെയുള്ള തീയതികളിലായി പരീക്ഷ നടക്കും. നേരത്തെ മാര്‍ച്ച് 31 ആയിരുന്നു അവസാനതീയതി.
ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ഒരോ വിഷയത്തിനും 400 രൂപ വീതം അടയ്ക്കണം. അല്ലെങ്കില്‍ മൂന്ന് വിഷയത്തിന് 1000 രൂപ അടയ്ക്കണം. ഒ.ബി.സി. – നോണ്‍ക്രിമിലെയര്‍,ഇ.ഡബ്യു.എസ്. വിഭാഗക്കാര്‍ക്ക് ഓരോ വിഷയത്തിനും 375 രൂപയാണ് ഫീസ്, മൂന്ന് വിഷയങ്ങള്‍ക്ക് 900 രൂപയയും അടയ്ക്കാം. എസ്.സി,എസ്ടി, ഭിന്നശേഷിക്കാര്‍, എല്‍.ജി.ബി.ടി.ക്യു. വിഭാഗത്തിലുള്ളവര്‍ക്ക് ഒരോ വിഷയത്തിനും 350 രൂപയാണ് ഫീസ് അല്ലെങ്കില്‍ മൂന്ന് വിഷയങ്ങള്‍ക്ക് 1000 രൂപ ഫീസ്.
ജൂണ്‍ 30ന് സി.യു.ഇ.ടി. പരീക്ഷാഫലം പ്രഖ്യാപിക്കും. ഫലമറിയാനായി രജിസ്ട്രേഷന് നമ്പര്‍, ജനനതീയതി എന്നിവ ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം: https://cuetug.ntaonline.in/