Local News
പടിക്കൽ ബാബുവിൻ്റെ സ്മരണാർത്ഥം പേരാവൂർ അബൂ ഖാലിദ് മസ്ജിദിൽ ഇഫ്താർ സംഗമം

പേരാവൂർ: മത്സ്യ വ്യാപാരിയും കോൺഗ്രസ് നേതാവുമായിരുന്ന പടിക്കൽ ബാബുവിൻ്റെ സ്മരണാർത്ഥം കൊളവംചാൽ അബൂ ഖാലിദ് മസ്ജിദിൽ ഇഫ്താർ സംഗമം നടത്തി. ബാബുവിൻ്റെ മകൻ എം.രജീഷാണ് ഇഫ്താർ സംഘടിപ്പിച്ചത്. മഹല്ല് പ്രസിഡൻറ് യു.വി.റഹീം ഉദ്ഘാടനം ചെയ്തു.പള്ളി ഇമാം മുഹമ്മദ് അഷറഫ് ഉസ്താദ് അധ്യക്ഷത വഹിച്ചു. പൂക്കോത്ത് അബൂബക്കർ, സി. മായിൻ, എം.രജീഷ് പൂക്കോത്ത് സിറാജ്, കെ.ബഷീർ, ടി.എൻ.സിദ്ദിഖ്, പി.ഷനോജ് എന്നിവർ സംസാരിച്ചു.
MATTANNOOR
അരക്കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി മട്ടന്നൂർ എക്സൈസിന്റെ പിടിയിൽ

മട്ടന്നൂർ: കരേറ്റയിൽ നിന്ന് 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി മുഹമ്മദ് ആലം അൻസാരി (29) മട്ടന്നൂർ എക്സൈസിന്റെ പിടിയിലായി. അസി. എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ സി. അഭിലാഷ്, പി. കെ.
സജേഷ്, എ. കെ, ധനുസ് പൊന്നമ്പേത്ത്, അർജുൻ നാരായണൻ, ജി.ദൃശ്യ, പി. പി. വിജിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്‌പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
PERAVOOR
വിമാനത്താവളം റോഡ്; കണിച്ചാർ ടൗൺ ഒഴിവാക്കി ബൈപ്പാസ് നിർമിക്കണമെന്ന് വിദഗ്ദ സമിതി

പേരാവൂർ : മാനന്തവാടി -കൊട്ടിയൂർ -പേരാവൂർ-മട്ടന്നൂർ വിമാനത്താവള റോഡ് നാലുവരിയായി വികസിപ്പിക്കുമ്പോൾ ജനങ്ങൾ മുന്നോട്ടുവെക്കുന്ന ബദൽ നിർ ദേശങ്ങളും ആവശ്യങ്ങളും പരിഗണിക്കണമെന്ന് വിദഗ്‌ധസമിതി റിപ്പോർട്ട്. സാമൂഹിക പ്രത്യാഘാത പഠനറിപ്പോർട്ടിനെ ആസ്പദമാക്കിയുള്ള വിദഗ്‌ധസമിതിയുടെ ശുപാർശയിലാണ് ഇക്കാര്യം പറയുന്നത്.
സ്ഥലവും ജീവനോപാധികളും നഷ്ടപ്പെടുന്ന ഭൂവുടമകളും കെട്ടിട ഉടമകളും തൊഴിലാളികളും പദ്ധതിയുമായി സഹകരിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. എല്ലാ അർഥത്തിലും സഹകരിക്കുന്നവരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടണം. അതിനുള്ള നടപടികളുണ്ടായില്ലെങ്കിൽ ജനങ്ങളും ഗ്രാമപ്പഞ്ചായത്തുകളും നിയമനടപടികളുമായി മുന്നോട്ടുപോകാനുള്ള സാധ്യതയുണ്ട്. ഇത് പദ്ധതി യാഥാർഥ്യമാകുന്നതിൽ കാലതാമസമുണ്ടാക്കും.
പരിഹാരം നൽകാനുള്ള നടപടികളും ആവശ്യമാണെങ്കിൽ പുനരധിവാസ സംവിധാനങ്ങളും സജ്ജീകരിച്ച ശേഷമേ നിർമാണ പ്രവൃത്തികൾ നടപ്പാക്കാവൂവെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. സാമൂഹിക ശാസ്ത്രജ്ഞരും ജനപ്രതിനിധികളും പുനരധിവാസ പ്രവർത്തനവിദഗ്‌ധരും സാങ്കേതിക വിദഗ്‌ധരും അടങ്ങുന്നതാണ് ഡോ. സുനിൽകുമാർ യെമ്മൻ ചെയർമാനായ സമിതി. കളക്ടർക്കാണ് സമിതിയുടെ ശുപാർശകൾ കൈമാറിയത്.
ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ 84.906 ഹെക്ടർ ഭൂമിയാണ് നാലുവരിപ്പാതയ്ക്കായി ഏറ്റെടുക്കുന്നത്. 2568 കൈവശ ഭൂമികളെയാണ് ഏറ്റെടുക്കൽ ബാധിക്കുക. കൊട്ടിയൂർ ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന ഭൂമി സംരക്ഷിക്കാനായി മേൽപ്പാല നിർമാണം ഉൾപ്പെടെയുള്ള ദേവസ്വത്തിന്റെ ആവശ്യം പരിഗണിക്കണം. കണിച്ചാർ ടൗൺ ഒഴിവാക്കി ബൈപ്പാസ് നിർമിക്കണം, നിയമം അനുശാസിക്കുന്ന നഷ്ടപരിഹാരം ഉറപ്പാക്കിയേ പദ്ധതിപ്രവർത്തനങ്ങൾ തുടങ്ങാവൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്