Kannur
വോട്ടഭ്യർഥനയുമായി അനിമേഷൻ വീഡിയോകൾ; ഒരുക്കുന്നത് അച്ഛനും മക്കളും

കണ്ണൂർ: ശബ്ദത്തിൽ കിടുവാണ് സപര്യ. എഡിറ്റിങ്ങിലും അനിമേഷനിലും മിടുക്കിയാണ് സരയു. അച്ഛൻ രാജുവിനൊപ്പം പഴയങ്ങാടിക്കടുത്ത രാമപുരത്തെ വീട്ടിൽ സ്ഥാനാർഥികൾക്കായി ‘വോട്ടഭ്യർഥന’ വീഡിയോ ഒരുക്കുകയാണിവർ. ചെറു അനിമേഷൻ വീഡിയോകളാണ് അച്ഛനും മക്കളും ചേർന്ന് തയ്യാറാക്കുന്നത്.
എല്ലാ മുന്നണികളിലെയും സ്ഥാനാർഥികൾക്കായി ഹ്രസ്വ വീഡിയോ തയ്യാറാക്കുന്നുണ്ട്. കെ.സി.വേണുഗോപാൽ, രാജ്‌മോഹൻ ഉണ്ണിത്താൻ, സി.രഘുനാഥ് എന്നിവരുടേത് ഇറങ്ങിക്കഴിഞ്ഞു. വോട്ടുവണ്ടി ഗ്രാമ-നഗര പ്രദേശങ്ങളിലെത്തി അവിടെ ചെയ്യാനുദ്ദേശിക്കുന്ന വികസനപ്രവർത്തനങ്ങൾ, ചെയ്ത കാര്യങ്ങൾ എന്നിവ പറയുന്നതാണ് വീഡിയോകൾ.
രണ്ടരമിനുട്ടുള്ള പലപല വീഡിയോകൾ തയ്യാറാക്കും. പ്രൊഫഷണൽ അനൗൺസറാണ് വാദ്യകലാകാരനായ രാമപുരം രാജു. പ്ലസ്‌വൺ വിദ്യാർഥിനിയും ചിത്രകാരിയുമായ മൂത്ത മകൾ സരയു റെക്കോഡിങ്, എഡിറ്റിങ്, മിക്സിങ് എന്നിവ നിർവഹിക്കുന്നു. മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. പിലാത്തറ മേരി മാത സ്കൂളിലെ പത്താംതരം വിദ്യാർഥിനിയായ രണ്ടാമത്തെ മകൾ സപര്യ അച്ഛനൊപ്പം വീഡിയോയിൽ ശബ്ദം നൽകുന്നു. ഓട്ടൻതുള്ളൽ കലാകാരിയാണ് സപര്യ. രാജുവിന്റെ ഭാര്യ പ്രിയയും കൂടെയുണ്ട്.
ചില സ്ഥാനാർഥികൾക്കുവേണ്ടി കൃത്യമായ സ്‌ക്രിപ്റ്റുകൾ നൽകും. അതിൽ ആവശ്യമായ മേമ്പൊടിമാത്രം ചേർത്താൽ മതിയെന്ന് ഇവർ പറയുന്നു. ചിലർ പേരും മണ്ഡലവും ചിഹ്നവും മാത്രം നൽകും. ആവശ്യമായ എഴുത്തുകൾ സ്വയമുണ്ടാക്കിയാണ് വീഡിയോയിലെ അനൗൺസ്‌മെന്റ് ചിട്ടപ്പെടുത്തുന്നത്. വാഹനാപകടത്തിൽപ്പെട്ട് വീട്ടിൽ വിശ്രമത്തിലാണ് രാജു. നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണ ക്ലിപ്പുകളും ഇവർ ചെയ്യുന്നുണ്ട്.
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ

രണ്ടാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് പരീക്ഷ
2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള, രണ്ടാം സെമസ്റ്റർ ബിരുദമേഴ്‌സി ചാൻസ് (ഏപ്രിൽ,2025 ) പരീക്ഷകൾക്ക് 13.05.2025 മുതൽ 22.05.2025 വരെ പിഴയില്ലാതെയും 24.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രെജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ഫീസ് അടച്ച രസീത് സഹിതം സമർപ്പിക്കേണ്ടതാണ് പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
MDC /DSC കോഴ്സുകളുടെ മൂല്യ നിർണ്ണയ ക്യാമ്പ്
നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ (ഏപ്രിൽ 2025 ) പരീക്ഷകളുടെ MDC /DSC കോഴ്സുകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ 2025 മെയ്13 നു ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.
നോമിനൽ റോൾ, ഹാൾടിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (സി.ബി സി എസ് എസ് – 2024 അഡ്മിഷൻ), മൂന്നാം സെമസ്റ്റർ (സി ബി സി എസ് എസ് – 2023 അഡ്മിഷൻ) എം എ/എം എസ് സി/എം.ബി.എ/എം സി എ/എം പി എഡ്/എൽ എൽ എം സപ്ലിമെന്ററി ജനുവരി 2025 പരീക്ഷകളുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Kannur
എന്റെ കേരളം: ഇന്ന് വിവിധ പരിപാടികള്‍, പ്രവേശനം സൗജന്യം

കണ്ണൂർ: എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ രണ്ടാം ദിവസമായ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം നാല് വരെ സാമൂഹ്യനീതി വകുപ്പിന്റെ എന്റെ കേരളം വയോജന സൗഹൃദ കേരളം എന്ന വിഷയത്തില്‍ മൂന്ന് സെഷനുകളായി സെമിനാര്‍ നടക്കും. വയോജന നയം, വയോജന കൗണ്‍സില്‍, വയോജന കമ്മീഷന്‍’ എന്ന വിഷയത്തില്‍ സംസ്ഥാന വയോജന കൗണ്‍സില്‍ ഉപദേശക സമിതി അംഗം പ്രൊഫ. കെ. സരള, ‘വയോജന സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും എം.ഡബ്ല്യു.പി.എസ്സി ആക്ട് 2007 ആന്റ് റൂള്‍സ്’ വിഷയത്തില്‍ ഡി.ഐ.എസ്എ പാനല്‍ അംഗം അഡ്വ. കെ.എ പ്രദീപ് എന്നിവര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും. തുടര്‍ന്ന് വയോജന സൗഹൃദ കേരളം വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം നടക്കും.
വൈകുന്നേരം 4.30 ന് ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ നൃത്ത പരിപാടിയും രാത്രി ഏഴിന് കൊച്ചിന്‍ കോക്ക് ബാന്‍ഡിന്റെ തത്സമയ പരിപാടിയും അരങ്ങേറും. മെയ് 14 വരെയുള്ള ദിവസങ്ങളില്‍ രാവിലെ പത്ത് മണി മുതല്‍ സ്റ്റാളുകള്‍ സന്ദര്‍ശിക്കാം. പ്രവേശനം സൗജന്യമാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്