ചെക്കുകേസിനും വിവാഹമോചനക്കേസിനും ഫീസ് കൂടും, ഭൂമി പണയച്ചെലവിലും വർധന; നികുതി,ഫീസ് വർധന നാളെ മുതൽ

Share our post

തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ നിർദേശിച്ച നികുതി, ഫീസ് വർധനകളും ഇളവുകളും നാളെ പ്രാബല്യത്തിലാകും.

∙ സ്വയം വൈദ്യുതി ഉൽ‌പാദിപ്പിക്കുന്നവർക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയിൽ നിന്നു 15 പൈസയായി ഉയരും.

∙ ചെക്കുകേസിനും വിവാഹമോചനക്കേസിനും ഫീസ് കൂടും.

∙ ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനുള്ള ചെലവുകൂടും.

∙ റബറിന്റെ താങ്ങുവില 170 രൂപയിൽനിന്നു 180 രൂപയാകും.

∙ സർക്കാർ ജീവനക്കാർക്ക് ഡി.എയിലും പെൻഷൻകാർക്ക് ഡിആറിലും 2% ഡിഎ വർധന.  

∙ പാട്ടക്കരാറിന് ന്യായവിലയനുസരിച്ച് സ്റ്റാംപ് ഡ്യൂട്ടി.

∙ ടൂറിസ്റ്റ് ബസ് നികുതി കുറയും.

∙ ദേശീയപാതയിൽ വാളയാർ പാമ്പാംപള്ളത്തും കുതിരാൻ തുരങ്കത്തിനു സമീപം പന്നിയങ്കരയിലും ഇന്ന് അർധരാത്രി മുതൽ ടോൾ നിരക്ക് കൂടും.  

അതതുമാസം കിട്ടുമോ ക്ഷേമ പെൻഷൻ ?

ഏപ്രിൽ മുതലുള്ള ക്ഷേമ പെൻഷൻ അതതു മാസം നൽകുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, 2023 ഒക്ടോബർ മുതൽ ഇതുവരെ 6 മാസത്തെ പെൻഷൻ കുടിശികയാണ്. 2 മാസത്തെ പെൻഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ നൽകും. ബാക്കി എപ്പോൾ എന്ന് വ്യക്തമാക്കിയിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!