പത്രവിതരണത്തിനിടെ ഏജന്റ് ബൈക്കിടിച്ചു മരിച്ചു

തിരുവനന്തപുരം: നേമത്ത് പത്രവിതരണത്തിനിടെ ഏജന്റ് ബൈക്കിടിച്ച് മരിച്ചു. വെള്ളായണി കീർത്തിനഗർ പ്രിയ ഭവനിൽ ശ്രീകുമാർ (61) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ കരമന-കളിയിക്കാവിള പാതയിൽ കാരയ്ക്കാമണ്ഡപത്ത് വെച്ചാണ് അപകടം.
വെള്ളായണിഭാഗത്ത് നിന്ന് വന്ന് കാരയ്ക്കാമണ്ഡപം ജംഗ്ഷനിൽ യുടേൺ എടുക്കുകയായിരുന്ന ശ്രീകുമാർ ഓടിച്ചിരുന്ന സ്കൂട്ടറിൽ പാപ്പനംകോട് ഭാഗത്ത് നിന്ന് ബൈക്കിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ശ്രീകുമാറിനെ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീകുമാറിന്റെ ഭാര്യ രാജ പ്രിയയുടെ പേരിൽ മാതൃഭൂമി ഏജൻസിയുമുണ്ട്.