ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പി.എച്ച്.ഡി., എം.പി.എച്ച്.; ഇപ്പോൾ അപേക്ഷിക്കാം

Share our post

തിരുവനന്തപുരം ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (എസ്.സി.ടി.ഐ.എം.എസ്‌.ടി.), 2024 ജൂലായ് സെഷനിലെ പിഎച്ച്.ഡി. പ്രോഗ്രാം ഉൾപ്പെടെ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പിഎച്ച്.ഡി

• ഫിസിക്കൽ സയൻസസ്: ഫിസിക്സിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി (എല്ലാ ബ്രാഞ്ചുകളും)

• കെമിക്കൽ സയൻസസ്: കെമിസ്ട്രിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി (എല്ലാ ബ്രാഞ്ചുകളും)

• ബയോളജിക്കൽ സയൻസസ്/ബയോമെഡിക്കൽ സയൻസസ്: ലൈഫ് സയൻസസിലെ ഏതെങ്കിലും ബ്രാഞ്ചിലെ (ഫിസിയോളജി, ബയോകെമിസ്ട്രി, ബയോടെക്നോളജി, സുവോളജി, ബയോഇൻഫർമാറ്റിക്സ്, പ്ലാന്റ് സയൻസസ് തുടങ്ങിയവ)/ഡെൻറിസ്ട്രിയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി.

• ബയോഎൻജിനിയിറിങ്: പോളിമർ എൻജിനിയറിങ്/ടെക്നോളജി, മെറ്റീരിയൽ സയൻസ്, ബയോമെഡിക്കൽ എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്, ബയോടെക്നോളജി, ക്ലിനിക്കൽ എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ്‌ കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്സ് എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലൊന്നിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം അല്ലെങ്കിൽ സ്ഥാപനത്തിൽ ഗവേഷണം സാധ്യമായ മേഖലയിൽ എൻജിനിയറിങ് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം.

• ബയോമെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി: ഫിസിക്സ്, കെമിസ്ട്രി, പോളിമർ കെമിസ്ട്രി, പോളിമർ സയൻസ്, മെറ്റീരിയൽ സയൻസ്, ബയോടെക്നോളജി, വെറ്ററിനറി സയൻസ് എന്നിവയിലൊന്നിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം അല്ലെങ്കിൽ എം.ഫിൽ. (ബയോമെഡിക്കൽ ടെക്നോളജി)

• ഹെൽത്ത് സയൻസസ് (ഫുൾ ടൈം ആൻഡ് പാർട്ട് ടൈം): മോഡേൺ മെഡിസിൻ, പബ്ലിക് ഹെൽത്ത്, ഡെൻറിസ്ട്രി, നഴ്സിങ്, വെറ്ററിനറി സയൻസസ്, ഡമോഗ്രഫി, ഇക്കണോമിക്സ്, സോഷ്യോളജി, സോഷ്യൽ വർക്ക്, പൊളിറ്റിക്കൽ സയൻസ്, ബിസിനസ് മാനേജ്മെന്റ് (എം.ബി.എ.), പബ്ലിക് അഡ്മിനിസ്ട്രേഷൻ, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നിൽ പി.ജി.. മറ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദങ്ങളും ഓരോന്നിന്റെയും മെറിറ്റ് പരിഗണിച്ച്, അക്കാദമിക് കമ്മറ്റി അംഗീകരിച്ചേക്കാം.

പി.ജി

മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എം.പി.എച്ച്.) (രണ്ടു വർഷം): എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എൻ.വൈ.എസ്., ബി.യു.എം.എസ്., ബി.എസ്.എം.എസ്., ബി.എച്ച്.എം.എസ്., ബാച്ച്‌ലർ ഓഫ് വെറ്ററിനറി സയൻസ്, ബി.ടെക്./ബി.ഇ.(ഏതെങ്കിലും ബ്രാഞ്ച്), നാലുവർഷം ദൈർഘ്യമുള്ള കോഴ്സിലൂടെ നേടിയ നഴ്സിങ് ബിരുദം, ബാച്ച്‌ലർ ഓഫ് ഫിസിയോതെറാപ്പി, ബാച്ച്‌ലർ ഓഫ് ഒക്കുപ്പേഷണൽ തെറാപ്പി, ബാച്ച്‌ലർ ഓഫ് ഫാർമസി ബിരുദധാരികൾ, സ്റ്റാറ്റിസ്റ്റിക്സ്/ബയോസ്റ്റാറ്റിസ്റ്റിക്സ്, ഡമോഗ്രഫി, പോപ്പുലേഷൻ സ്റ്റഡീസ്, ന്യൂട്രിഷൻ, സോഷ്യോളജി, ഇക്കണോമിക്സ്, സൈക്കോളജി, ആന്ത്രോപ്പോളജി, സോഷ്യൽ വർക്ക്, മാനേജ്മെൻറ്്‌, ലോ പി.ജി. ബിരുദധാരികൾ എന്നിവർക്ക് അപേക്ഷിക്കാം. ആരോഗ്യ-അനുബന്ധ മേഖലകളിലെ പ്രവൃത്തിപരിചയം അഭികാമ്യമാണ്.

ഡിപ്ലോമ

ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത് (ഡി.പി.എച്ച്. – ഒരുവർഷം): സംസ്ഥാന/കേന്ദ്ര സർക്കാർ വകുപ്പുകൾ/ഏജൻസികൾ എന്നിവയിൽ ജോലി ചെയ്യുന്ന എം.ബി.ബി.എസ്. ബിരുദമുള്ള ഡോക്ടർമാർക്കായാണ് ഈ കോഴ്സ്. ബിരുദമെടുത്ത ശേഷം ​ഗവൺമെന്റ് സർവീസിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

മറ്റ് കോഴ്സുകൾ

(i) എം.ടെക്. ബയോമെഡിക്കൽ എൻജിനിയറിങ്

(ii) പട്ടികവർഗ വിഭാഗക്കാർക്കായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പോടെയുള്ള പിഎച്ച്.ഡി.

(iii) ഇൻറഗ്രേറ്റഡ് പി.എച്ച്.ഡി. (എം.ഡി.- പി.എച്ച്.ഡി., ഡി.എം./എം.സിഎച്ച്.- പി.എച്ച്.ഡി. ഈ പ്രോഗ്രാം, എസ്.സി.ടി.ഐ.എം.എസ്.ടി.യിലെ എം.ഡി./ഡി.എം./എം.സിഎച്ച്. റെസിഡന്റുകൾക്കു മാത്രമാണ്).

യോഗ്യത, തിരഞ്ഞെടുപ്പുരീതി, മറ്റ് വിശദാംശങ്ങൾ എന്നിവ www.sctimst.ac.in ലെ പ്രോസ്പെക്ടസിൽ ലഭ്യമാണ്‌ (ന്യൂസ് ലിങ്ക് വഴി പോകണം). അപേക്ഷ ഈ സൈറ്റ് വഴി മാർച്ച് 31 വരെ നൽകാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!