Kerala
ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനത്തിന്റെ 15 വര്‍ഷങ്ങള്‍; പ്രതീക്ഷകള്‍ കൈവിടാതെ വയനാടന്‍ ജനത
ദേശീയപാത 766-ലെ രാത്രിയാത്രാ നിരോധനം ഒന്നരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും, പ്രതീക്ഷകള്‍ അസ്തമിക്കാത്ത ഒരു ജനതയാണ് വയനാട്ടിലുള്ളത്. വന്യമൃഗശല്യവും കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചയും വേട്ടയാടുന്ന വയനാടിന് ആശ്രയമായ വിനോദസഞ്ചാരമേഖലയ്ക്കുപോലും വലിയ ആഘാതം സൃഷ്ടിച്ചാണ് രാത്രിയാത്രാ നിരോധനം നിലവില്‍ വന്നത്. ബെംഗളൂരുവില്‍ നിന്ന് മലബാര്‍ മേഖലയിലേക്കുള്ള എളുപ്പവഴിയാണ് ദേശീയപാത 766. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് വേഗത്തിലെത്താനാകുന്ന പാതയാണിത്. ചരക്കുഗതാഗതത്തിന് ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന പാതയും ഇതുതന്നെ.
കര്‍ണാടകയിലെ കൊല്ലഗലില്‍നിന്ന് മൈസൂരു-ഗുണ്ടല്‍പേട്ട്-മുത്തങ്ങ-സുല്‍ത്താന്‍ബത്തേരി വഴി കോഴിക്കോട്ടേക്കെത്തുന്ന പാതയുടെ ദൂരം 272 കിലോമീറ്ററാണ്. ഇതില്‍ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിലൂടെയുള്ള 25 കിലോമീറ്റര്‍ പാതയിലാണ് രാത്രിയാത്രാ നിരോധനം. 2009-ലാണ് ബന്ദിപ്പൂര്‍ വനപാതയില്‍ രാത്രിയാത്രയ്ക്ക് വിലക്കുവീണത്. രാത്രിയില്‍ ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ വന്യമൃഗങ്ങളുടെ സൈ്വരവിഹാരത്തിന് തടസ്സം സൃഷ്ടിക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടകയിലെ ചാമരാജനഗര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെ ഗതാഗതം നിരോധിച്ചത്.
കുടുങ്ങുന്നവര്‍ ഏറെ
രാത്രി ഒമ്പതുമണിയാകുന്നതോടെ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ഫോറസ്റ്റ് എന്‍ട്രി ചെക്‌പോസ്റ്റും കേരളവുമായി അതിര്‍ത്തി പങ്കിടുന്ന മൂലഹള്ളെ ചെക്‌പോസ്റ്റും കര്‍ണാടക വനംവകുപ്പ് അടയ്ക്കും. 24 മണിക്കൂര്‍ ഡ്യൂട്ടിക്കായി ഒരു അസി. റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ മൂന്നു ജീവനക്കാരാണ് ചെക്‌പോസ്റ്റിലുള്ളത്. ഒരു കാരണവശാലും രാത്രിയില്‍ വാഹനങ്ങള്‍ കടത്തിവിടരുതെന്ന കര്‍ണാടക വനംവകുപ്പിന്റെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെ ചെക്‌പോസ്റ്റുകള്‍ സ്വകാര്യവാഹനങ്ങള്‍ക്കായി തുറക്കില്ല. പ്രത്യേക അനുമതിയോടെ കര്‍ണാടകയുടെയും കേരളത്തിന്റെയും എട്ട് ബസുകള്‍ക്ക് ഇതിലെ കടന്നുപോകാം. രാത്രി ഒമ്പതുമണിക്കുമുമ്പ് മൂലഹള്ളെയിലെത്താനാകാതെ ഒട്ടേറെ യാത്രക്കാരാണ് ഇപ്പോഴും വനത്തില്‍ കുടുങ്ങാറുള്ളത്.
അത്യാവശ്യമെന്നു പറഞ്ഞാല്‍പ്പോലും അമ്പതുകിലോമീറ്റര്‍ ചുറ്റി കുട്ട വഴി പോവാനാണ് വനപാലകര്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കുക. വനപാലകര്‍ക്ക് അത്യാവശ്യമെന്ന് ബോധ്യപ്പെട്ടാല്‍മാത്രം അപൂര്‍വമായി വാഹനങ്ങള്‍ കടത്തിവിടും. എന്നാല്‍, ഇതിനാവശ്യമായ രേഖകളെല്ലാം യാത്രക്കാരുടെ പക്കലുണ്ടാകണം. ചെക്‌പോസ്റ്റ് കര്‍ണാടക അടച്ചതിനുശേഷമെത്തുന്ന വാഹനങ്ങള്‍ നേരം പുലരുവോളം വനപാതയില്‍ കാത്തുകിടന്ന് രാവിലെ ആറുമണിക്കുശേഷം യാത്ര തുടരുകയാണ് പതിവ്. വയനാട്ടിലേക്കുള്ള ചുരത്തിലുണ്ടാകുന്ന ബ്ലോക്കുകള്‍ കാരണം കോഴിക്കോട്, മലപ്പുറം ഭാഗങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ പലപ്പോഴും ഒമ്പതുമണിക്കുശേഷമായിരിക്കും അതിര്‍ത്തിയിലെത്തിച്ചേരുക. ഇതിനിടെ രാത്രിയാത്രാ വിലക്ക് വൈകുന്നേരം ആറുമുതല്‍ നടപ്പാക്കാനുള്ള നിര്‍ദേശം കടുവസങ്കേതം അധികൃതര്‍ മുന്നോട്ടുവെച്ചിരുന്നു. 2022-ലാണ് ഇത്തരമൊരു നിര്‍ദേശമുണ്ടായത്. എന്നാല്‍, പലഭാഗങ്ങളില്‍നിന്ന് ഇതിനെതിരേ എതിര്‍പ്പ് ശക്തമായതോടെ നിര്‍ദേശം നടപ്പായില്ല.
കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കുള്ള ചരക്കുഗതാഗതത്തിന്റെ തന്ത്രപ്രധാനമായ പാതയായിരുന്നു ദേശീയപാത 766. കോഴിക്കോട്, മൈസൂരു, ബെംഗളൂരു നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദൈര്‍ഘ്യം കുറഞ്ഞ പാതയാണിത്. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്കുള്ള ചരക്കുനീക്കം ഏറക്കുറെ പൂര്‍ണമായും റോഡ് ഗതാഗതത്തെ ആശ്രയിച്ചാണുള്ളത്. ഇതില്‍ ദേശീയപാത 766-ന്റെ പങ്ക് വലിയ പ്രാധാന്യമുള്ളതാണ്. 24 മണിക്കൂറും തടസ്സങ്ങളില്ലാതെ ചരക്കുഗതാഗതം സുഗമമായി നടന്നിരുന്ന പാതയില്‍ യാത്രാനിരോധനം വന്നതോടെ വാണിജ്യമേഖലയ്ക്ക് വലിയ ആഘാതമാണുണ്ടായത്.
നിരോധനത്തിനുമുമ്പ് പാലക്കാട് ഒഴികെയുള്ള കേരളത്തിന്റെ മറ്റു ജില്ലകളിലേക്ക് ചരക്കുവാഹനങ്ങള്‍ ഭൂരിഭാഗവും ബന്ദിപ്പൂര്‍ വഴിയാണ് കടന്നുപോയിരുന്നത്. സ്വകാര്യവാഹനങ്ങള്‍ കുട്ട-ഗോണിക്കുപ്പ വഴി കര്‍ണാടകയിലേക്കും കേരളത്തിലേക്കും സഞ്ചരിക്കുന്നതുപോലെ ചരക്കുവാഹനങ്ങള്‍ക്കാകില്ല. താരതമ്യേന വീതികുറഞ്ഞതും കൂടുതല്‍ വളവുകള്‍ നിറഞ്ഞതുമായ ഗോണിക്കുപ്പ വഴി, ചരക്കുമായെത്തുന്ന ഹെവി വാഹനങ്ങള്‍ക്ക് കടന്നുപോകുകയെന്നത് എളുപ്പമല്ല. നൂറിലധികം ഹെവി വാഹനങ്ങളാണ് ദിവസവും കര്‍ണാടകയിലേക്കോ കേരളത്തിലേക്കോ ചരക്കുമായി കേരള-കര്‍ണാടക അതിര്‍ത്തികളിലെത്തുന്നത്. ഈ വാഹനങ്ങളത്രയും ഇടുങ്ങിയ പാതയിലൂടെ കടന്നുപോവുകയെന്നത് ആയാസകരമാണ്.
Kerala
മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; കൂട്ടുപ്രതികള്‍ കീഴടങ്ങി
കോഴിക്കോട്: മുക്കം മാമ്പറ്റയില്‍ ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂട്ടുപ്രതികള്‍ കീഴടങ്ങി. ‘സങ്കേതം’ ഹോട്ടല്‍ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരാണ് താമരശ്ശേരി കോടതിയില്‍ കീഴടങ്ങിയത്.കേസിലെ ഒന്നാം പ്രതിയും ഹോട്ടല്‍ ഉടമയുമായ ദേവദാസിനെ ഇന്നലെ മുക്കം പോലീസ് പിടികൂടിയിരുന്നു. പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുന്ദംകുളത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളെ പെണ്‍കുട്ടി താമസിച്ചിരുന്ന വീട്ടില്‍ എത്തിച്ച് തെളിവെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു .ഇതിന് പിന്നാലെയാണ് ഒളിവില്‍ കഴിയുകയായിരുന്ന കൂട്ടുപ്രതികളായ റിയാസും സുരേഷും കീഴടങ്ങിയത്.പീഡന ശ്രമത്തിനിടെ രക്ഷപ്പെടാനായി വീടിന് മുകളില്‍ നിന്നും താഴേക്ക് ചാടി പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Kerala
ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി: ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുട്ടം വേരമനാൽ (തണൽ ഹോസ്റ്റൽ) ബിജുവിൻ്റെ മകൻ മാർലോൺ മാത്യുവാണ് മരിച്ചത്. മുട്ടം ഷന്താൾജ്യോതി പബ്ലിക് സ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് മാത്യു. മുട്ടത്ത് മലങ്കര ഡാമിൽ മാത്തപ്പാറയിലുള്ള ജില്ലാ ജയിൽ പമ്പ് ഹൗസിന്റെ പിറകു വശത്തെ കൈവരിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുട്ടം പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു.
Kerala
റിക്കാർഡ് ഭേദിച്ച് സ്വര്‍ണ വില മുന്നേറുന്നു
സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 63,000 കടന്ന സ്വര്‍ണവില ഇന്നും കുതിപ്പ് തുടര്‍ന്നു. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,440 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7930 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. ഒരു മാസത്തിനിടെ ഏകദേശം 6000 രൂപയിലധികമാണ് വര്‍ധിച്ചത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു