ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; സി.ബി.എസ്.ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കും

Share our post

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് 6വയസ് വേണമെന്ന കേന്ദ്രനയം അടുത്ത അധ്യയന വർഷംതന്നെ നടപ്പാക്കുമെന്ന് നാഷനൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് ഭാരവാഹികൾ.

ആറ് വയസ് പൂർത്തിയാകാത്ത കുട്ടികൾക്ക് പ്രവേശനം നൽകാൻ മാതാപിതാക്കളുടെ സമ്മതപത്രം ആവശ്യപ്പെടാമെന്നും ധാരണയായിട്ടുണ്ട്. ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ് പൂർത്തിയായശേഷം എന്ന് ഫെബ്രുവരി 15നാണ് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയത്. ഇതനുസരിച്ചാണ് നാഷനൽ കൗൺസിൽ ഓഫ് സി.ബിഎസ്.ഇ സ്കൂൾസ് തീരുമാനം കൈക്കൊണ്ടത്. 

അതേസമയം ഒന്നാം ക്ലാസ് പ്രവേശനത്തിന് കേരളം ഇപ്പോഴും അഞ്ച് വയസ് എന്ന പ്രായപരിധിയാണ് തുടരുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഈ നിലപാട് ഭാവിയിൽ തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാണ്. ഒന്നാംക്ലാസ് പ്രവേശനം ആറ് വയസിലെന്നാണ് ദേശീയ വിദ്യാഭ്യാസ നയം പറയുന്നത്. പ്രീ കെ.ജി മുതൽ ഔദ്യോഗിക വിദ്യാഭ്യാസത്തിന്‍റെ ഭാഗമാകും. 

മൂന്നുവയസിൽ പ്രീ കെജി വിദ്യാഭ്യാസം തുടങ്ങാനാണ് നിർദേശം. വരുന്ന അധ്യയന വർഷം കേരളത്തിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് എത്ര വയസ് എന്ന ചോദ്യം ഉയരുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!