സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ രാസവസ്തു ഒഴിച്ച സംഭവം: ഒരാള്‍ കസ്റ്റഡിയിൽ

കണ്ണൂർ: പയ്യാമ്പലം സ്മൃതികുടീരങ്ങളിലെ അതിക്രമത്തിൽ ഒരാൾ കസ്റ്റഡിയിൽ. ബീച്ചിൽ കുപ്പി പെറുക്കുന്ന കണ്ണൂർ സ്വദേശി ആണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ബീച്ചിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ് ഇയാള്‍. കസ്റ്റഡിയിലെടുത്തയാളെ എ.സി.പി.യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്.
പയ്യാമ്പലത്തെ സി.പി.എം നേതാക്കളുടെ സ്മൃതി കുടീരത്തിലും സ്തൂപത്തിലും രാസവസ്തു ഒഴിച്ച് വികൃതമാക്കുകയായിരുന്നു. അക്രമം അന്വേഷിക്കുന്നതിനായി ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. പ്രദേശത്തെ മുഴുവൻ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സംശയം തോന്നിയവർ നിരീക്ഷണത്തിലാണ്. ശീതള പാനിയമാണ് ഒഴിച്ചത് എന്നാണ് നിഗമനം. ലാബ് റിസൾട്ട് വന്നാല്‍ മാത്രമേ ഇതില്‍ വ്യക്തത വരൂ. ഡോഗ് സ്ക്വാഡ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. നായ ചെന്ന് നിന്നത് ബീച്ചിലാണ്.