യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കൂത്തുപറമ്പ് : സ്വർണം തട്ടിപ്പറിച്ച കേസിലുൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മൂന്നാംപീടിക കണ്ടേരി റോഡിൽ ധ്വനിഹൗസിൽ സോനു എന്ന സ്വരലാലി(36) നെയാണ് കൂത്തുപറമ്പ് സി.ഐ. ടി.എസ്.ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
നെടുമ്പാശ്ശേരിയിൽ നിന്ന് കൊണ്ടുവന്ന സ്വർണം തട്ടിപ്പറിച്ച കേസിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സ്വരലാലെന്ന് പോലീസ് പറഞ്ഞു. നേരത്തേ തൊക്കിലങ്ങാടി പാലാപ്പറമ്പ് ലക്ഷംവീട് കോളനിയിലായിരുന്നു താമസം. സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാറിന്റെ നിർദേശപ്രകാരമാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. എസ്.ഐ. അഖിൽ, സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്, രഞ്ജിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.