പീഡനക്കേസില്‍ 61 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാന കേസില്‍ 81 വര്‍ഷം കൂടി കഠിന തടവ്

Share our post

പെരിന്തല്‍മണ്ണ: പതിമൂന്നുകാരിയെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസില്‍ 61 വര്‍ഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ട പ്രതിക്ക് സമാനകേസില്‍ 81 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. മദ്രസ അധ്യാപകനായ താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടില്‍ മുഹമ്മദ് ആഷിക്കി(40)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിനൊന്നുകാരിയെ ഗുരുതരമായ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസിലാണ് 81 വര്‍ഷം കഠിന തടവിന് കൂടി ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ പ്രകാരം 80 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ഒരുവര്‍ഷം കഠിന തടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച അനുഭവിക്കാം. പിഴ അടക്കുന്ന പക്ഷം ഒരുലക്ഷം രൂപ അതിജീവിതക്ക് നല്‍കാനും ഉത്തരവിട്ടു.

2019-ലെ സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്.ഐ.മാരായ സന്തോഷ്‌കുമാര്‍, സി.കെ. നൗഷാദ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്‌ന.പി. പരമേശ്വരത്ത് ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!