പള്ളിയുടെ നേർച്ചപ്പെട്ടി തകർത്ത് പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ

കീഴ്പ്പള്ളി : പുതിയങ്ങാടി ജുമാ മസ്ജിദ് മഖാമിനുള്ളിലെ നേർച്ചപ്പെട്ടി പൊട്ടിച്ച് ഇരുപതിനായിരത്തോളം രൂപ കവർച്ച ചെയ്ത മോഷ്ടാവിനെ ആറളം പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം നാസിയ മൻസിൽ ഫസലിനെയാണ് (40) പോലീസ് അറസ്റ്റ് ചെയ്‌തത്.
തലശ്ശേരി ചിറക്കുനിയിൽ വാടകക്ക് താമസിക്കുന്ന ഫസലിനെ ആറളം സി.ഐ. മനോജ്, എ.എസ്.ഐ.തോമസ്, സി.പി.ഒമാരായ ജയദേവൻ, റിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഇരുചക്ര വാഹനത്തിൽ എത്തിയാണ് പ്രതി കവർച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു.