റെയില്‍ കോച്ച് ഫാക്ടറിയില്‍ 550 അപ്രന്റിസ് ഒഴിവുകള്‍

Share our post

റെയില്‍വേ മന്ത്രാലയത്തിന് കീഴില്‍ പഞ്ചാബിലെ കപൂര്‍ത്തലയിലുള്ള റെയില്‍ കോച്ച് ഫാക്ടറിയില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലായി 550 ഒഴിവുണ്ട്. ട്രേഡുകളും ഒഴിവും: ഫിറ്റര്‍-200, വെല്‍ഡര്‍-230, ഇലക്ട്രീഷ്യന്‍-75, പെയിന്റര്‍-20, എ.സി. ആന്‍ഡ് റെഫ്രിജറേറ്റര്‍ മെക്കാനിക്ക്-15, കാര്‍പെന്റര്‍-5, മെഷിനിസ്റ്റ്-5.
സ്‌റ്റൈപെന്‍ഡ്: തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് റെയില്‍വേ ബോര്‍ഡിന്റെ നിയമാനുസൃതമായ സ്‌റ്റൈപെന്‍ഡ് ലഭിക്കും.

യോഗ്യത: പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ/ തത്തുല്യ ഗ്രേഡോടെയുള്ള വിജയവും ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് നല്‍കുന്ന ടേഡ് സര്‍ട്ടിഫിക്കറ്റും.

പ്രായം: 2024 മാര്‍ച്ച് 31-ന് 15-24 വയസ്സ് (ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തേയും എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തേയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തേയും ഇളവുണ്ട്. വിമുക്തഭടന്‍മാര്‍ക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും).

തിരഞ്ഞെടുപ്പ്: പത്താംക്ലാസ്, ഐ.ടി. ഐ. എന്നിവയ്ക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷിക്കുന്നവര്‍ക്ക് മികച്ച ശാരീരികക്ഷമതയുണ്ടാവണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ശാരീരിക ക്ഷമത സംബന്ധിച്ച് കേന്ദ്ര/സംസ്ഥാന ആശുപത്രികളിലെ അസിസ്റ്റന്റ് സര്‍ജന്‍ റാങ്കിങ്ങില്‍ കുറയാത്ത ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റിന്റെ മാതൃക വെബ്സൈറ്റില്‍ ലഭിക്കും.

അപേക്ഷാ ഫീസ്: 100 രൂപ. ഓണ്‍ലൈനായി അടയ്ക്കണം (വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്കും അപേക്ഷാഫീസ് ബാധകമല്ല).
വിശദവിവരങ്ങള്‍ക്ക് www.rcf.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷിക്കുന്നവര്‍ക്ക് സാധുതയുള്ള ഇ-മെയില്‍ ഐ.ഡി.യും മൊബൈല്‍ നമ്പറും ഉണ്ടാവണം. വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച മാതൃകയില്‍ സ്‌കാന്‍ചെയ്ത പാസ്പോര്‍ട്ട് സൈസ് കളര്‍ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 9.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!