കട്ടപ്പനയിലെ ഇരട്ടക്കൊല: കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമയും അറസ്റ്റില്‍

Share our post

കട്ടപ്പന: നവജാത ശിശുവിനെയും മുത്തശ്ശനെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൊല്ലപ്പെട്ട കാഞ്ചിയാര്‍ നെല്ലാനിക്കല്‍ വിജയന്റെ ഭാര്യ സുമയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വിജയനെ കൊന്നശേഷം മറവുചെയ്യാന്‍ സുമ കൂട്ടുനിന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സുമയെയും പോലീസ് പ്രതി ചേര്‍ത്തിരുന്നു.

അതേസമയം യുവതിയെ വര്‍ഷങ്ങളോളം തടവിലാക്കി പീഡിപ്പിച്ചതിന് കേസിലെ മുഖ്യപ്രതി നിതീഷിനെതിരേ പുതിയ പരാതി ലഭിച്ചു. പ്രതി നിതീഷിനെതിരേ വയോധികയെ വര്‍ഷങ്ങള്‍ തടവില്‍ പാര്‍പ്പിച്ച് പീഡനത്തിന് ഇരയാക്കിയതായി മുമ്പ് മറ്റൊരു പരാതിയും ലഭിച്ചിട്ടുണ്ട്. ഈ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.

മാര്‍ച്ച് രണ്ടിന് നഗരത്തില്‍ നടന്ന മോഷണക്കേസില്‍ പ്രതിയായ നിതീഷും, വിഷ്ണുവും പിടിയിലായതിനെ തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഇരട്ടക്കൊലക്കേസിന്റെ ചുരുളഴിയുന്നത്. സുമയെ റിമാന്‍ഡ് ചെയ്തു. അടുത്തദിവസം ഒന്നിച്ച് ചോദ്യം ചെയ്യുന്നതിനായി മൂന്നുപ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!