യാഥാർത്ഥ്യമാകുന്ന മലയോര ഹൈവേ; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ മലയോര മേഖലയിലുടെ സഞ്ചരിക്കാവുന്ന പാത കേരളത്തിലൊരുങ്ങുന്നു. കാസർഗോഡ് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റർ ദൂരത്തിൽ 3500 കോടി രൂപ ചെലവഴിച്ച് യാഥാർത്ഥ്യമാകുന്ന മലയോര ഹൈവേ ഇനിനകം പലയിടങ്ങളിലും പൂർത്തിയായതായും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ 13 ജില്ലകളിലുടെ കടന്നുപോകുന്ന 1251 കിലോമീറ്റർ പാതയാണ് തയ്യാറാകുന്നത്. സംസ്ഥാനത്തിന്റെ സമ്പത്ത് ഘടനയിൽ വലിയ തോതിൽ സംഭാവന ചെയ്യുന്ന മലയോര ജില്ലകളുടെ വികസനത്തിന് കുതിപ്പേകുന്നതാകും മലയോര ഹെെവേ. ഇടുങ്ങിയ പാതകൾ നിലവിൽ ഭംഗിയേറിയ മനോഹരമായി ഡിസെെൻ ചെയ്ത പാതകളായി മാറിക്കഴിഞ്ഞു. 149 കിലോമീറ്റർ റോഡിന്റെ പണി പൂർത്തിയായി. 296 കിലോമീറ്ററിൽ നിർമ്മാണം അതിവേഗം നടക്കുന്നു. 488 കിലോമീറ്റർ പാതയുടെ ടെണ്ടറിംഗ് നടപടികളും പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.