ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച വ്യാപാര സ്ഥാപനം നഗരസഭ അധികൃതർ താഴിട്ട് പൂട്ടി

പയ്യന്നൂർ: വ്യാപാര മാന്ദ്യം കൊണ്ട് പൊറുതിമുട്ടുന്ന പയ്യന്നൂരിൽ ലൈസൻസൊ മതിയായ രേഖകളോ ഒന്നും തന്നെ ഇല്ലാതെ കഴിഞ്ഞ ദിവസം തുറന്ന ഫുട്ട് വെയർ സ്ഥാപനം നഗരസഭ അധികൃതർ താഴിട്ട് പൂട്ടി.
പയ്യന്നൂരിൽ പുതുതായി തുറന്ന അനധികൃത സ്ഥാപനം കേരള ഫുട്ട് വെയർ അസോസിയേഷൻ പയ്യന്നൂർ യൂണിറ്റിന്റെ ശ്രദ്ധയിൽ പെടുകയും നഗരസഭ അധികൃതരെ വിവരം അറിയിക്കുകയും ആയിരുന്നു. തുടർന്ന് സ്ഥാപനം അടക്കാൻ നഗരസഭ നിർദ്ദേശം നൽകുകയും ചെയ്തു.
എന്നാൽ നഗരസഭയുടെ നിർദ്ദേശം ചെവി കൊള്ളാതെ സ്ഥാപനം വീണ്ടും തുറന്നു പ്രവർത്തിച്ചത് നഗരസഭയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്ന് കാലത്ത് നഗരസഭ അധികൃതർ സ്ഥാപനം താഴിട്ട് പൂട്ടുകയും നോട്ടീസ് നൽകുകയും ചെയ്തു. കേരള റിട്ടേയിൽ ഫുട്ട് വെയർ അസോസിയേഷൻ പയ്യന്നൂർ യൂണിറ്റ് നേതാക്കളായ സവാദ് പയ്യന്നൂർ, ഇക്ബാൽ പോപ്പുലർ, ഹസ്ബുല്ല പയ്യന്നൂർ, ഖാലിദ് തയ്യിൽ തുടങ്ങിയ KRFA ഭാരവാഹികളുടെ പരാതിയെ തുടർന്നായിരുന്നു നഗരസഭ നടപടി കൈകൊണ്ടിട്ടുള്ളത്.