അന്ധര്‍ക്കും കാഴ്ചപരിമിതര്‍ക്കും വോട്ടിങ് യന്ത്രംപരിചയപ്പെടുത്താന്‍ ക്ലാസ്

കണ്ണൂര്‍:അന്ധര്‍, കാഴ്ചപരിമിതര്‍ എന്നിവര്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമായും തടസരഹിതമായും വോട്ടു ചെയ്യുന്നതിന് ബ്രയിലി ലിപി അടയാളപ്പെടുത്തിയിട്ടുള്ള ഇ. വി. എം, വിവിപാറ്റ് വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമായി നടത്തുന്നതിനായാണ് പരിപാടി.
ജില്ലയിലെ സ്വീപ് ടീമിന്റെ ആഭിമുഖ്യത്തില്‍ കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ്, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നത്.
മാര്‍ച്ച് 26ന് മാങ്ങാട്ടുപറമ്പ് കുഴിച്ചാല്‍ കെ എഫ്. ബി ഓഫീസ്, 27ന് തോട്ടട സമാജ് വാദി കോളനിക്ക് സമീപമുള്ള കെ എഫ് ബി ഓഫീസ് എന്നിവിടങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാല് മണി വരെയാണ് പരിപാടി. ജില്ലയിലെ കാഴ്ചപരിമിതരും അന്ധരുമായ എല്ലാ വോട്ടര്‍മാരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9447781135 (സെക്രട്ടറി, കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ്), 7012691250 (സ്വീപ് കണ്ണൂര്‍ മണ്ഡലം നോഡല്‍ ഓഫീസര്‍), 9745602057 (സ്വീപ് കല്ല്യാശ്ശേരി മണ്ഡലം നോഡല്‍ ഓഫീസര്‍).