പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ ഇന്ന് മഹാറാലി

കണ്ണൂർ : പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ ഇന്ന് നടക്കുന്ന മഹാറാലി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് CAA വിരുദ്ധ റാലി സംഘടിപ്പിക്കുന്നത്.
പൗരത്വ നിയമഭേദഗതിക്കെതിരായ ജനമുന്നേറ്റമായി കണ്ണൂരിലെ മഹാറാലി മാറും.
രാത്രി 7.30 ന് കണ്ണൂര്‍ കലക്‌ട്രേറ്റ് മൈതാനിയിലാണ് റാലി.ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.അരലക്ഷത്തിലധികം പേര്‍ റാലിയില്‍ അണിനിരക്കും.മത സാംസ്‌കാരിക നേതാക്കളും റാലിയില്‍ പങ്കെടുക്കും.
സമസ്ത നേതാവ് മുക്കം ഉമര്‍ ഫൈസി,സിറാജ് ദിനപത്രം എം.ഡി എന്‍ അലി അബ്ദുള്ള,കെ. എന്‍. എം സംസ്ഥാന ഉപാധ്യക്ഷന്‍ ഹുസൈന്‍ മടവൂര്‍,എം. ഇ. എസ് ചെയര്‍മാന്‍ ഡോ ഫസല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിക്കും.റാലിയുടെ ഭാഗമായി കണ്ണൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് .