മുഴക്കുന്നിൽ കെ.സുധാകരന്റെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി

മുഴക്കുന്ന് : മുഴക്കുന്ന് ടൗൺ മുതൽ ഗുണ്ഡിക വരെയുള്ള പ്രദേശങ്ങളിൽ സ്ഥാപിച്ചകെ. സുധാകരന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും ബോർഡുകളും വ്യാപകമായി നശിപ്പിച്ചതായി കോൺഗ്രസ് ആരോപിച്ചു.സർവകക്ഷി യോഗത്തിലെടുത്ത തീരുമാനങ്ങൾ ആത്മാർത്ഥമായി നടപ്പിലാക്കാൻ രാഷ്ട്രിയ കക്ഷികളുടെ നേതാക്കളും പോലീസും തയ്യാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
പ്രചരണ സാമഗ്രികൾ നഷ്ടപ്പെട്ട വിവരം മുഴക്കുന്ന് സി.ഐ.യെ വിളിച്ചു പറഞ്ഞപ്പോൾ അവരിൽ നിന്നും സർവകക്ഷി മീറ്റിംഗിലെടുത്ത തീരുമാനത്തിനു വിരുദ്ധമായ പ്രതികരണമാണ് ഉണ്ടായതെന്ന് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ. എം. ഗിരീഷ് പറഞ്ഞു.പോലീസിൻ്റെ ഇത്തരം സമീപനങ്ങൾക്കെതിരെയും സി. പി.എം. ക്രിമിനലുകളുടെ കിരാത പ്രവർത്തികൾക്കെതിരെയും പ്രതിഷേധിക്കുന്നതായും സിഐയുടെ പക്ഷപാതപരായ സമീപനത്തിനെതിരെ ജില്ലാ കലക്ടർക്ക് പരാതി നൽകിയതായും ഗിരീഷ് അറിയിച്ചു.