കടുവയുടെ മരണകാരണം മുള്ളൻ പന്നിയുടെ മുള്ളുകൾ ആന്തരിക അവയവത്തിൽ തറച്ചത് : പോസ്റ്റ്മാർട്ടം റിപ്പോർട്ട്

Share our post

കേളകം: അടക്കാത്തോട്ടിൽ നിന്നും മയക്കു വെടിവെച്ച് പിടികൂടി വനം വകുപ്പിന്റെ നിരീക്ഷണത്തിലിരിക്കെ ചത്തുപോയ കടുവയുടെ പോസ്റ്റ്മാർട്ടം നടത്തി. കടുവയുടെ നെഞ്ചിലും മുഖത്തും ഏറ്റ മുറിവുകളും , മുള്ളൻ പന്നിയെ ഭക്ഷിച്ചതു മൂലം ആന്തരിക അവയവങ്ങൾക്ക് പരിക്കേൽക്കുകയും അണുബാധ ഉണ്ടാവുകയും ചെയ്തതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിനും ആന്തരിക അവയവങ്ങളുടെ പരിശോധനക്കും ശേഷം മാത്രമേ ലഭ്യമാകുവെന്ന് കണ്ണൂർ ഡി.എഫ്.ഒ വൈശാഖ് ശശിധരൻ പറഞ്ഞു . പൂക്കോട് വെറ്റിനറി കോളേജിൽ നടത്തിയ പോസ്റ്റ്മാർട്ടത്തിന് ശേഷം കടുവയുടെ ജഡം വയനാട്ടിലെ മുതുമലയിൽ സംസ്കരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!