എട്ടുവയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമം; പ്രതിക്ക് തടവും പിഴയും

തലശ്ശേരി : എട്ടുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്ന കേസിൽ പ്രതിയെ വിവിധ വകുപ്പുകളിലായി എട്ടുവർഷം കഠിനതടവിനും 40,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. കുന്നിരിക്ക കൂടത്തിങ്കൽ ഹൗസിൽ കെ.ഷൈജു(40)വിനെയാണ് തലശ്ശേരി അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്.
മക്രേരിയിൽ 2021 ഡിസംബർ ഒൻപതിനാണ് സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പി.എം.ബാസുരി ഹാജരായി. ചക്കരക്കല്ല് എസ്.ഐ. ഗംഗാധരനാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.