കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം.
മേഴ്‌സി ചാൻസ്: അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2016 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദ വിദ്യാർഥികൾക്കുള്ള അഞ്ചാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് (നവംബർ 2023) പരീക്ഷകൾക്ക് പിഴയില്ലാതെ ഏപ്രിൽ നാല് മുതൽ ആറ് വരെയും പിഴയോടെ ഒൻപത് വരെയും അപേക്ഷിക്കാം.
മേഴ്‌സി ചാൻസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർ വിജ്ഞാപനത്തിൽ പറയുന്ന പ്രകാരം ഫീസ് അടച്ച് റീ രജിസ്ട്രേഷൻ നടപടി പൂർത്തീകരിക്കണം. പരീക്ഷ വിജ്ഞാപനം വെബ്‌സൈറ്റിൽ.
വാചാ പരീക്ഷ: രണ്ടാം വർഷ എം.എ ഇംഗ്ലീഷ് (വിദൂര വിദ്യാഭ്യാസം സപ്ലിമെൻ്ററി), ജൂൺ 2023 വാചാ പരീക്ഷ 27-ന് താവക്കര കാംപസിലെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിങ് സെന്ററിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
───────────────────
▲𝖩𝗈𝗂𝗇 𝖮𝗎𝗋 𝖶𝗁𝖺𝗍𝗌𝖺𝗉𝗉 𝖦𝗋𝗈𝗎𝗉
https://chat.whatsapp.com/Fyg3GazOzeCFqjMCHDF4BY