കോടികൾ വാരി ആനവണ്ടി വിനോദയാത്രകൾ; ഇതുവരെ യാത്രചെയ്തത് അഞ്ചുലക്ഷം പേർ

കണ്ണൂർ: കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്ന കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം സെൽ നേടുന്നത് കോടികളുടെ വരുമാനം. 2021 നവംബറിലാണ് യാത്രകൾ ആരംഭിച്ചത്. കഴിഞ്ഞ ഒക്ടോബർവരെയുള്ള കാലയളവിൽ 29 കോടി രൂപയാണ് വരുമാനം.
അമ്പതോളം യൂണിറ്റുകളിലാണ് നിലവില്‍ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം പ്രവർത്തിക്കുന്നത്. വരുമാനം ഉയരുന്നതു കണക്കിലെടുത്ത് എല്ലാ യൂണിറ്റുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനും വിപുലമാക്കാനും കെ.എസ്.ആർ.ടി.സി. ആലോചിക്കുന്നുണ്ട്.
വിനോദസഞ്ചാര, വനംവകുപ്പുമായി ചേർന്നാണ് ടൂർപാക്കേജുകൾ നിശ്ചയിക്കുന്നത്. ഒമ്പതിനായിരത്തിലധികം ട്രിപ്പുകളാണ് ഇതുവരെ നടത്തിയത്. അഞ്ചുലക്ഷംപേർ യാത്രചെയ്തു.
വരുമാനത്തിൽ മുന്നിലുള്ള ആദ്യ അഞ്ച് യൂണിറ്റുകൾ
യൂണിറ്റ് (2021 നവംബർ-2022 ഒക്ടോബർ ) (2022 നവംബർ -2023 ഒക്ടോബർ ) ആകെ വരുമാനം (കോടി രൂപയിൽ)
കണ്ണൂര്‍ 80,47,960 1,72,98,450 2,53,46,410
പാലക്കാട് 1,07,57,717 1,07,38,255 2,14,95,972
ചാലക്കുടി 1,01,75,672 1,10,23,640 2,11,99,312
മലപ്പുറം 88,55,071 1,02,62,330 1,91,17,401