പൗരത്വ ഭേദഗതി നിയമത്തിനെതിരെ എം.വി.ജയരാജന്റെ നേതൃത്വത്തിൽ പേരാവൂരിൽ നൈറ്റ് മാർച്ച്

പേരാവൂർ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കാനാവശ്യപ്പെട്ട് എൽ.ഡി.എഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി എം.വി.ജയരാജന്റെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.വൈകിട്ട് ഏഴരയോടെ പേരാവൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച നൈറ്റ് മാർച്ച് ടൗണും ചെവിടിക്കുന്നും ചുറ്റി പുതിയ സ്റ്റാൻഡിൽ സമാപിച്ചു.
എൽ.ഡി.എഫ് നേതാക്കളായ ബിനോയ് കുര്യൻ,പി.ഹരീന്ദ്രൻ, എ.കെ.ഇബ്രാഹിം, യു.വി.റഹീം, എം.ഷാജി, പി.പി.വേണുഗോപാലൻ, എസ്.എം.കെ.മുഹമ്മദലി, കെ.എ.രജീഷ്, ജിജി ജോയി തുടങ്ങിയവർ നേതൃത്വം നല്കി.