Kerala
വോട്ട് ചെയ്യാൻ 13 ഇനം തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം

ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) അടക്കമുള്ള 13 ഇനം തിരിച്ചറിയല്‍ രേഖകള്‍ വോട്ട് ചെയ്യാനായി ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
വോട്ടർ തിരിച്ചറിയല്‍ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, യു.ഡി.ഐ.ഡി, സർവീസ് തിരിച്ചറിയല്‍ കാർഡ്, ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, ഹെല്‍ത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പെൻഷൻ രേഖ, എം.പി, എം.എല്‍.എ തിരിച്ചറിയല്‍ കാർഡ്, തൊഴിലുറപ്പ് തിരിച്ചറിയല്‍ കാർഡ് എന്നിവ ഉപയോഗിക്കാം.
എന്നാല്‍, വോട്ടർ പട്ടികയില്‍ പേരുള്ളവർക്കു മാത്രമേ ഈ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് വോട്ട് ചെയ്യാൻ കഴിയൂ.
Kerala
തീവണ്ടിവേഗം 130 കിമീ ആക്കുന്നു: പാളത്തില്‍ മൂന്നാം സിഗ്നല്‍ വരുന്നു


കണ്ണൂര്‍: തീവണ്ടികളുടെ വേഗം മണിക്കൂറില്‍ 130 കിമീ ആക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ പാളങ്ങളില്‍ മൂന്നാം സിഗ്നല്‍ സംവിധാനം വരുന്നു.അതിവേഗത്തില്‍ വരുന്ന വണ്ടിക്ക് കൃത്യമായ സിഗ്‌നലിങ് സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം. ബി കാറ്റഗറിയിലെ 53 റൂട്ടുകളില്‍ റെയില്‍വേ സിഗ്നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ പ്രോജക്ട് വിഭാഗം ഈ പ്രവൃത്തി നടപ്പാക്കുന്നുണ്ട്. ഇതിനൊപ്പം വണ്ടി മാറാനുള്ള പാളവും നവീകരിക്കും. തീവണ്ടി ഒരു സ്റ്റേഷനില്‍ കയറും മുന്‍പ് ആദ്യം കാണുന്ന സിഗ്നലാണ് ഡിസ്റ്റന്റ് സിഗ്നല്‍. അത് കഴിഞ്ഞ് ഹോം സിഗ്നല്‍. വണ്ടി മെയിന്‍ ലൈനിലേക്കാണോ ലൂപ്പ് ലൈനിലേക്കാണോ എന്ന് നിശ്ചയിക്കുന്നതാണിത്.
ഡിസ്റ്റന്റ് സിഗ്നലിന് മുന്‍പ് ഒരു സിഗ്നല്‍ കൂടിയാണ് വരുന്നത്. ഡബിള്‍ ഡിസ്റ്റന്‍സ് സിഗ്നലെന്നാണ് ഇത് അറിയപ്പെടുക.ഒരു കിലോമീറ്റര്‍ ഇടവിട്ടാണ് സിഗ്നല്‍ പോസ്റ്റ്. അതില്‍ മഞ്ഞ, പച്ച നിറങ്ങള്‍ ഉണ്ടാകും. ഈ നിറങ്ങള്‍ ഹോം സിഗ്നലിന്റെ സ്ഥിതി എന്താണെന്ന് സൂചന നല്‍കും. പച്ച ആണെങ്കില്‍ അനുവദിച്ച പരമാവധി വേഗത്തില്‍ തീവണ്ടിക്ക് മുന്നോട്ട് പോകാം. മഞ്ഞ മുന്നറിയിപ്പ് ആണെങ്കില്‍ പതുക്കെ മുന്നോട്ട് പോകാം.ഹോം സിഗ്നലില്‍ ചുവപ്പ് ആണെങ്കില്‍ മുന്നോട്ട് പോകാന്‍ പറ്റില്ല. അതിവേഗത്തില്‍ വരുന്ന വണ്ടി ഹോം സിഗ്നലിലെ ചുവപ്പ് കണ്ടാല്‍ പെട്ടെന്ന് നിര്‍ത്താനാകില്ല. അതിന്റെ സൂചന ഉള്‍പ്പെടെ ലോക്കോപൈലറ്റിന് രണ്ട് കിലോമീറ്ററിന് മുന്‍പ് നല്‍കാനാണ് മൂന്നാമതൊരു സിഗ്നല്‍ പോസ്റ്റ് വരുന്നത്.
Kerala
കഞ്ചാവ് കൈവശം വച്ച് വിദ്യാർഥി, പിടികൂടി പോലിസ്


പൂഞ്ഞാർ പനച്ചികപാറയിൽ കഞ്ചാവുമായി പത്താംക്ലാസ് വിദ്യാർഥി പിടിയിൽ. സംശയാസ്പദമായ സാഹചര്യത്തിൽ ഇരുന്ന വിദ്യാർഥിയാണ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പിടിയിലായത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. ബൈക്കിൽ ഒരു ഒഴിഞ്ഞ പ്രദേശത്ത് ഇരുന്നിരുന്ന വിദ്യാർഥി പോലിസിനെ കണ്ടതോടെ കയ്യിലെ പൊതി ദൂരേക്കെ റിഞ്ഞ് ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകാനൊരുങ്ങി. പോലിസ് ബൈക്ക് പിടിച്ചു നിർത്തുകയും മുന്നോട്ടെടുത്ത ബൈക്ക് താഴേ വീഴുകയുമായിരുന്നു. വിദ്യാർഥിയെ ജാമ്യം നൽകി വിട്ടയച്ചു. അതേ സമയം മുൻപും കഞ്ചാവ് കേസിൽ അകപ്പെട്ടയാളാണ് വിദ്യാർഥിയെന്നാണ് വിവരം.വലിച്ചെറിഞ്ഞ പൊതിയിൽ നിന്നു 6 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
Kerala
ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിൽ നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാർ


ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വോട്ടര്‍ നമ്പര്‍ ഇരട്ടിപ്പ് പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച വിളിച്ച് ചേര്‍ത്തിരിക്കുന്ന ആഭ്യന്തര നിയമമന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം വന്നേക്കും ആധാറും വോട്ടര്‍ ഐഡിയും നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന നിലപാടിലേക്ക് നീങ്ങാനൊരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പല സംസ്ഥാനങ്ങളിലും വോട്ടര്‍ നമ്പറിൽ ക്രമക്കേട് ഉണ്ടെന്ന് കമ്മീഷന്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ഇനി പരാതികളുയരാതിരിക്കാനാണ് ജാഗ്രത. 2015 മുതൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിൽ നടപടികള്‍ തുടങ്ങിയിരുന്നു. വോട്ടർ പട്ടിക പരാതി രഹിതമാക്കാനായി കൊണ്ടു വന്ന നാഷണല്‍ ഇലക്രട്രല്‍ റോള്‍സ് പ്യൂരിഫിക്കേഷന്‍ ആന്‍റ് ഓഥന‍്റ്റിക്കേഷന്‍ പ്രോഗ്രാം പ്രകാരം നടപടികള്‍ തുടങ്ങിയെങ്കിലും സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മരവിപ്പിക്കുകയായിരുന്നു. ക്ഷേമപദ്ധതികള്‍ക്കും, പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനും ആധാര്‍ ഉപയോഗിച്ചാല്‍ മതിയെന്ന ഉത്തരവാണ് കോടതി നല്‍കിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്