കഞ്ചാവും ഹാഷിഷ് ഓയിലും കടത്തിയ പ്രതികൾക്ക് 30 വർഷം കഠിന തടവ്

തിരുവനന്തപുരം : 101 കിലോ കഞ്ചാവും മൂന്ന് കിലോ ഹാഷിഷ് ഓയിലും കടത്തിയ പ്രതികൾക്ക് 30 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും. അസി.എക്‌സൈസ് കമ്മീഷണർ ടി. അനിൽ കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയ നിയാസ്, റിയാസ്, ഫൈസൽ, ജസീൽ എന്നീ നാല് പ്രതികൾക്കാണ് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 2020 നവംബറിൽ ആലംകോട് വെള്ളംകൊള്ളിയിൽ വെച്ചാണ് പ്രതികൾ അറസ്റ്റിലായത്.
തിരുവനന്തപുരം അസി. എക്‌സൈസ് കമ്മീഷണർ ഹരികൃഷ്ണപിള്ള കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.ആർ. ഷാജി, സലാഹുദീൻ എന്നിവരെ കൂടാതെ അഡ്വക്കേറ്റുമാരായ അസീം, ഷമീർ, അസർ, നീരജ്, രാജ്കമൽ എന്നിവർ ഹാജരായി.