മസ്റ്ററിങ് പ്രതിസന്ധി പരിഹരിക്കാൻ പുതിയ സെർവർ

സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ്ങിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് പുതിയ സെർവർ വാങ്ങാൻ തീരുമാനം. നിലവിലുള്ള സെർവറിന് പുറമെ അധിക സെർവർ സജ്ജീകരിക്കാനാണ് പൊതു വിതരണ വകുപ്പ് ഒരുങ്ങുന്നത്.
ഐ.ടി മിഷൻ, എൻ.ഐ.സി ഹൈദരാബാദ് എന്നിവയുടെ സെർവറുകളിലൂടെയാണ് മസ്റ്ററിങ് സമയത്തെ ആധാർ ഒതന്റിഫിക്കേഷൻ നടക്കുന്നത്.
എൻ.ഐ.സിയുടെ ഡൽഹിയിൽ നിന്നുള്ള അധിക സെർവറിന്റെ സേവനമാണ് സംസ്ഥാനത്ത് ലഭ്യമാക്കുന്നത്. മസ്റ്ററിങ് സമയത്ത് ഇനി തടസ്സമുണ്ടായാൽ പുതിയ സെർവറിലൂടെ ആധാർ ഒതന്റിഫിക്കേഷൻ വേഗത്തിലാക്കാൻ കഴിയും.
രണ്ട് ദിവസത്തിനകം പുതിയ സെർവറിന്റെ സേവനം ലഭ്യമാകും എന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.