അർഹരായ മുഴുവൻ വിദ്യാർഥികൾക്കും വോട്ട്; ആദ്യ ജില്ലയാകാൻ കണ്ണൂർ

Share our post

കണ്ണൂർ: അർഹരായ മുഴുവൻ വിദ്യാർഥികളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സമ്പൂർണ രജിസ്‌ട്രേഷൻ ഉറപ്പാക്കാൻ ജില്ലയിൽ പ്രത്യേക കാമ്പയിൻ. അർഹരായ മുഴുവൻ വിദ്യാർഥികളെയും വോട്ടർമാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയെന്ന നേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണ് കണ്ണൂർ.

അസിസ്റ്റന്റ് കളക്ടർ അനൂപ് ഗാർഗ് നോഡൽ ഓഫീസറായ സ്വീപിന്റെ നേതൃത്വത്തിലാണ് കാമ്പയിൻ. ഒരാഴ്ചയ്ക്ക് ഉള്ളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ലക്ഷ്യം കൈവരിക്കാനാണ് പദ്ധതി. 30 ഓളം കോളേജുകളിൽ നിലവിൽ കാമ്പയിൻ നടക്കുന്നുണ്ട്.

ലൂർദ് കോളേജ് ഓഫ് നഴ്‌സിങ്‌ ആണ് വിദ്യാർഥികളുടെ സമ്പൂർണ വോട്ടർ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ജില്ലയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം.

കോളേജുകൾക്ക് ക്യാമ്പ് സംഘടിപ്പിക്കാൻ സ്വീപിന്റെ സഹായം ലഭിക്കും. ഇതിനായി acutkannur@gmail.com എന്ന മെയിലിലോ 9605125092 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം. വ്യക്തികൾക്ക് voters.eci.gov.in/login ൽ ലോഗിൻ ചെയ്തും വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!