യു.എം.സി പേരാവൂർ യൂണിറ്റ് യൂത്ത് വിംങ്ങിന് പുതിയ സാരഥികൾ

പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് യൂത്ത് വിംങ്ങ് ജനറൽ ബോഡി യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. യു.എം.സി ജില്ലാ വൈസ്.പ്രസിഡൻറ് കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. പേരാവൂർ യൂണിറ്റ് പ്രസിഡൻറ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. ജോയ്.പി.ജോൺ, വി.കെ. രാധാകൃഷ്ണൻ, മധു നന്ത്യത്ത്, പ്രവീൺ കാറാട്ട്, ഒ.ജെ. ബെന്നി, എം. രജീഷ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എ.പി. സുജീഷ്(പ്രസി.), ബാവ ഫാമിലി, അലി പോളോ(വൈസ്. പ്രസി.), ജോയ് .പി.ജോൺ (ജന. സെക്ര.), പി. അനീഷ് കുമാർ, സി. അരുൺ(ജോ. സെക്ര.), സിറാജ് കൊട്ടാരത്തിൽ (ഖജാ.).