കേരള ബാങ്ക് ക്ലാർക്ക്/കാഷ്യർ ഉൾപ്പെടെ 33 തസ്തികകളിൽ വിജ്ഞാപനം

തിരുവനന്തപുരം: കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ, ഓഫീസ് അറ്റൻഡന്റ്, വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്‌സ്മാൻ, ഓവർസീയർ ഉൾപ്പെടെ 33 തസ്തികകളിൽ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അനുമതിനൽകി. ഏപ്രിൽ ഒന്നിലെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. മേയ് ആദ്യവാരംവരെ അപേക്ഷിക്കാൻ സമയം നൽകും.
നോൺവൊക്കേഷണൽ ടീച്ചർ (മാത്തമാറ്റിക്സ്) റാങ്ക്പട്ടിക തയ്യാറാക്കുന്നതിന് അഭിമുഖം നടത്താൻ തീരുമാനിച്ചു. ടൂറിസംവകുപ്പിൽ സ്റ്റുവാർഡ്, ഭാരതീയ ചികിത്സാവകുപ്പിൽ ആയുർവേദനഴ്‌സ് എന്നിവയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ യോഗം അനുമതിനൽകി.