കെ-ടെറ്റ് പരീക്ഷ: സർട്ടിഫിക്കറ്റ് പരിശോധന

തളിപ്പറമ്പ് : സീതി സാഹിബ് ഹയർ സെക്കൻഡറി സ്‌കൂൾ, ടാഗോർ വിദ്യാനികേതൻ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് കെ-ടെറ്റ് പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
തളിപ്പറമ്പ് ജില്ല വിദ്യാഭ്യാസ ഓഫീസിലാണ് പരിശോധന. 21-ന് കാറ്റഗറി ഒന്ന്, നാല്, 23-ന് കാറ്റഗറി രണ്ട്, 26-ന് കാറ്റഗറി മൂന്ന് എന്നീ രീതിയിലാണ് പരിശോധന. രാവിലെ പത്ത് മുതൽ നാല് വരെയാണ് പരിശോധന. യഥാർഥ യോഗ്യത സർട്ടിഫിക്കറ്റ്, കോപ്പി, ഹാൾ ടിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ ഹാജരാക്കണം.