പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിലെത്തും

Share our post

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിലെത്തും. ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് അദ്ദേഹം റോഡ് ഷോ നടത്തും. സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് നേതൃത്വം അറിയിച്ചു. ഇത് മൂന്നാം തവണയാണ് മോദി പാലക്കാട് എത്തുന്നത്. നേരത്തെ 2016ലും 21ലും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു അദ്ദേഹം ജില്ല സന്ദര്‍ശിച്ചത്.

പാലക്കാട് മേഴ്‌സി കോളേജ് മൈതാനത്താണ് പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ ഇറങ്ങുക. ഇതിന്റെ ഭാഗമായി മേഖലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. രാവിലെ പത്തരയോടെ പ്രധാനമന്ത്രി എത്തിച്ചേരും. അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റോഫീസ് വരെ ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ പദ്ധതിയിട്ടിരിക്കുന്നത്. മലബാറിലെ മറ്റ് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളും റോഡ് ഷോയില്‍ പങ്കെടുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!