സെക്യൂരിറ്റിസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) വിവിധ വകുപ്പികളിലായി ഗ്രേഡ് എ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
97 തസ്തികയിലേക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനറല്‍, ലീഗല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എന്‍ജിനീയറിങ് ഇലക്ട്രിക്കല്‍, റിസര്‍ച്ച് ആന്‍ഡ് ഒഫിഷ്യല്‍ ലാഗ്വേജ് എന്നീ വകുപ്പുകളിലാണ് ഒഴിവുകള്‍. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഏപ്രില്‍ 13 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം.30 വയസാണ് പ്രായപരിധി. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
ഒഴിവുകളും യോഗ്യതയും
ജനറല്‍ (62) ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരം ബിരുദം/രണ്ട് വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ അഥവാ നിയമ ബിരുദം/ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള എന്‍ജിനിയറിങ് ബിരുദം/ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്/ ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്/ കമ്പനി സെക്രട്ടറി/ കോസ്റ്റ് അക്കൗണ്ടന്റ്
ലീഗല്‍ (5) അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള നിയമബിരുദം. രണ്ട് വര്‍ഷത്തെ അഭിഭാഷക ജോലി ചെയ്തുള്ള പരിചയം അഭിലഷണീയം
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി(24) എന്‍ജിനീയറങ് ബിരുദത്തോടൊപ്പം കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ വിഷയങ്ങളില്‍ എതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദം
ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് (2) ഇല്ക്ട്രിക്കല്‍ എന്‍ജിനിയറിങില്‍ ബിരുദം. ബന്ധപ്പെട്ട രംഗത്തെ തൊഴില്‍ പരിചയം അഭിലഷണീയം
റിസര്‍ച്ച് (2) ഇക്‌ണോമിക്‌സ്, കൊമേഴ്‌സ്, ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍, ഇക്കണോമെട്രിക്‌സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, മാത്തമാറ്റിക്കല്‍ ഇക്കണോമിക്‌സ്, ബിസിനസ്സ് ഇക്കണോമിക്‌സ്, അഗ്രികള്‍ച്ചറല്‍ ഇക്കണോമിക്‌സ്, ഇന്‍ഡസ്ട്രിയല്‍ ഇക്കണോമിക്‌സ്, ബിസിനസ് അനലിറ്റിക്‌സ് എന്നീ വിഷയങ്ങളിലേതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദം/ രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫോര്‍മാറ്റിക്ക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മാറ്റിക്‌സ്/ ഡാറ്റ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സ്, മെഷീന്‍ ലേണിങ്, ബിഗ് ഡാറ്റ് അനലിറ്റിക്‌സ് എന്നീ വിഷയങ്ങളിലേതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ അല്ലെങ്കില്‍ മാത്തമാറ്റിക്‌സിലെ ബിരുദാനന്തരബിരുദം/ സ്റ്റാറ്റിക്‌സോ അതുമായി ബന്ധമുള്ള വിഷയങ്ങളിലോ ഉള്ള ഒരു വര്‍ഷ ഡിപ്ലോമ.
ഒഫീഷ്യല്‍ ലാംഗ്വേജ്(2) ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം/ ഹിന്ദി ട്രാന്‍ലേഷന്‍ വിത്ത് ഇംഗ്ലീഷ് വിഷയമായിട്ടുളള ബിരുദം അല്ലെങ്കില്‍ സംസ്‌കൃതം, ഇംഗ്ലീഷ്, ഇക്കണോമിക്‌സ് ബിരുദാനന്തര ബിരുദം/ ഹിന്ദി വിഷയമായി വരുന്ന കൊമേഴ്‌സ് ബിരുദം അല്ലെങ്കില്‍ ഇംഗ്ലീഷ്, ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഹിന്ദി ട്രാന്‍സ്ലേഷനില്‍ ബിരുദം
അപേക്ഷ ഫീസ്: ജനറല്‍, ഒബിസി, ഇഡബ്യുഎസ് വിഭാഗത്തിന് 1000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി എസ്.ടി, വികലാംഗര്‍ എന്നിവര്‍ക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:https://www.sebi.gov.in/sebiweb/other/careerdetail.jsp?careerId=337