തെലുങ്കാന ഗവര്‍ണര്‍ രാജിവച്ചു; ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ഹൈദരാബാദ്: തെലുങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദർരാജന് രാജിവച്ചു. തമിഴ്നാട്ടില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് മത്സരിക്കാനാണ് രാജിയെന്നാണ് സൂചന.
ഫെബ്രുവരി ആദ്യവാരം അമിത്ഷായെ കണ്ടപ്പോള്‍ ഇവര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
പുതുച്ചേരി, സൗത്ത് ചെന്നൈ, തിരുനെല്‍വേലി എന്നീ മണ്ഡലങ്ങളില്‍ ഇവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തൂത്തുക്കിടിയില്‍നിന്ന് മത്സരിച്ച തമിഴിസൈ ഡി.എം.കെയുടെ കനിമൊഴിയോട് വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു.
2019 വരെ തമിഴ്നാട് ബി.ജെ.പി അധ്യക്ഷയായിരുന്നു തമിഴിസൈ. 2019 സെപ്റ്റംബറിലാണ് ഇവരെ തെലുങ്കാന ഗവര്‍ണറാക്കിയത്. നിലവില്‍ പുതുച്ചേരി ലഫ്. ഗവര്‍ണറുടെ അധികച്ചുമതലയും തമിഴിസൈയ്ക്കുണ്ട്.