വൈക്കം സത്യാഗ്രഹം നൂറാം വാർഷികം

നടുവനാട്: സമദർശിനി ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം സത്യാഗ്രഹത്തിൻ്റെ 100 വർഷം ആചരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എ.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മറ്റിയംഗം പി.വി. ബിനോയ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വൈക്കം സത്യാഗ്രഹത്തെ ആസ്പദമാക്കി ക്വിസ് മത്സരവും നടത്തി. കെ. ശശി, പി. വിപിൻ രാജ്, ബിജു വിജയൻ എന്നിവർ സംസാരിച്ചു.