കണ്ണൂരിനെ വൃത്തിയാക്കാൻ ക്ലീനിങ് സ്‌ക്വാഡ് വരുന്നു

കണ്ണൂർ : മാലിന്യമുക്ത, പരിസ്ഥിതിസൗഹൃദ ജില്ല എന്ന ആശയം ഉൾക്കൊണ്ട് ജില്ലാ ഭരണകൂടം കണ്ണൂർ ക്ലീനിങ് സ്‌ക്വാഡ് (കെ.സി.എസ്.) രൂപവത്കരിക്കുന്നു. ഡി.ടി.പി.സി., സോഷ്യൽ ഇന്നവേഷൻ ടീമായ വി ക്യാൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിലെ പ്രധാനപ്പെട്ട അഞ്ച് ടൂറിസം കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കി പരിസ്ഥിതി സൗഹൃദമാക്കുകയാണ് ആദ്യ ലക്ഷ്യം. സ്‌കൂൾ, കോളേജ് വിദ്യാർഥികൾ, യുവജനങ്ങൾ എന്നിവർക്ക് അംഗങ്ങളാകാം. കെ.സി.എസിൽ അംഗമാകാൻ ഗൂഗിൾ ഫോമും ക്യു.ആർ. കോഡും ജില്ലാ ഭരണകൂടം പുറത്തിറക്കി. വാട്സാപ്പ് നമ്പർ: 9400654112.