തലശ്ശേരിയിൽ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പിതാവിനെ വെറുതെ വിട്ടു

തലശ്ശേരി: മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പിതാവിനെ കോടതി വെറുതെവിട്ടു. 2018-ൽ എടക്കാട് പോലീസ് രജിസ്റ്റർ ചെയ്‌ത പോക്സോ കേസിൽ മുഴപ്പിലങ്ങാട് സ്വദേശിയെയാണ് തലശ്ശേരി അതിവേഗ സ്പെഷ്യൽ കോടതി വെറുതെ വിട്ടത്.
വാടക വീട്ടിൽവെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കുടുംബ പ്രശ്‌നങ്ങളുടെ പേരിലും വീട് നിർമിച്ചു നൽകാൻ ആവശ്യപ്പെട്ടത് നിഷേധിച്ചതിലുമുള്ള വിരോധത്തിലും കുട്ടിയുടെ മാതാവ് കെട്ടിച്ചമച്ച പരാതിയാണെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. വി.പി. രഞ്ജിത്ത് കുമാർ ഹാജരായി. പോലീസ് ഉദ്യോഗസ്ഥർ, ഡോക്ടർ എന്നിവർ ഉൾപ്പെടെ 15 സാക്ഷികളെ കേസിൽ വിസ്തരിച്ചു.