സി.യു.ഇ.ടി പി.ജി അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

സി.യു.ഇ.ടി പി.ജി 2024ന്റെ അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മാര്‍ച്ച് 18ന് നടത്തുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്.
18 ശേഷം പരീക്ഷയുള്ളവര്‍ക്ക് ഉടന്‍ തന്നെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കുന്നതായിരിക്കും.അപ്ലിക്കേഷന്‍ ഫോം നമ്പര്‍, ജനന തിയതി എന്നിവ ഉപയോഗിച്ച് ഔദ്യോഗിക വെബ്‌സൈറ്റ് വഴി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡിന്റെ ഒരു കോപ്പി ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ച് വെയ്ക്കാനായി നിര്‍ദേശമുണ്ട്.അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍ സഹായത്തിനായി ടോള്‍ ഫ്രീ നമ്പറായ 011 -40759000 നമ്പര്‍ അല്ലെങ്കില്‍ pg@nta.ac.in ബന്ധപ്പെടാവുന്നതാണ്.വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://pgcuet.samarth.ac.in/