മികച്ച ശമ്പളത്തോടെ മൃഗസംരക്ഷണ വകുപ്പില്‍ ജോലി ചെയ്യാം

Share our post

കേരള സംസ്ഥാന മൃഗസംരക്ഷണവകുപ്പിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. വകുപ്പിന് കീഴിലുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ, മൊബൈൽ സർജറി യൂണിറ്റുകൾ, കോൾ സെന്റർ എന്നിവിടങ്ങളിലായാണ് നിയമനം. വെറ്ററിനറി സർജൻ, ഡ്രൈവർ-കം-അറ്റൻഡന്റ് തസ്തികകളിലായി ആകെ 352 ഒഴിവുണ്ട്.

മൊബൈൽ വെറ്ററിനറി യൂണിറ്റ്

വാതിൽപ്പടിയിലെയും വീട്ടുപടിക്കലെയും മൃഗസംരക്ഷണസേവനം. സംസ്ഥാനതലത്തിലാണ് നിയമനം.

വെറ്ററിനറി സർജൻ (156): ശമ്പളം: 44,020 രൂപ. യോഗ്യത: ബി.വി.എസ്‌സി.&എ.എച്ച്, കെ.എസ്.വി.സി. രജിസ്‌ട്രേഷൻ, മലയാളം അറിഞ്ഞിരിക്കണം. എൽ.എം.വി. ലൈസൻസ്. പ്രായം: 60 വയസ്സ് കവിയരുത്.
ഡ്രൈവർ-കം-അറ്റൻഡന്റ് (156): ശമ്പളം: 20,065 രൂപ. യോഗ്യത: ശാരീരികക്ഷമതയുണ്ടായിരിക്കണം. എൽ.എം.വി. ലൈസൻസ്. പ്രായം: 45 വയസ്സ് കവിയരുത്.

മൊബൈൽ സർജറി യൂണിറ്റ്

വെറ്ററിനറി സർജൻ (12): ശമ്പളം: 61,100 രൂപ. യോഗ്യത: എം.വി.എസ്‌സി. (സർജറി), കെ.എസ്.വി.സി. രജിസ്‌ട്രേഷൻ, മലയാളം അറിഞ്ഞിരിക്കണം. എൽ.എം.വി. ലൈസൻസ്. പ്രായം: 60 വയസ്സ് കവിയരുത്.
വെറ്ററിനറി സർജൻ (12): ശമ്പളം: 56,100 രൂപ. യോഗ്യത: ബി.വി.എസ്‌സി.&എ.എച്ച്, സർജറിയിൽ ട്രെയിനിങ് സർട്ടിഫിക്കറ്റ് (വേൾഡ് വെറ്ററിനറി സർവീസസ്), കെ.എസ്.വി.സി. രജിസ്‌ട്രേഷൻ, മലയാളം അറിഞ്ഞിരിക്കണം. എൽ.എം.വി. ലൈസൻസ്. പ്രായം: 60 വയസ്സ് കവിയരുത്.
ഡ്രൈവർ-കം-അറ്റൻഡന്റ് (12): ശമ്പളം: 20,065 രൂപ. യോഗ്യത: ശാരീരികക്ഷമതയുണ്ടായിരിക്കണം. എൽ.എം.വി. ലൈസൻസ്. പ്രായം: 45 വയസ്സ് കവിയരുത്.
കോൾ സെന്റർ
തിരുവനന്തപുരത്തായിരിക്കും നിയമനം

വെറ്ററിനറി സർജൻ (3): ശമ്പളം: 44,020 രൂപ. യോഗ്യത: ബി.വി.എസ്‌സി.&എ.എച്ച്., കെ.എസ്.വി.സി. രജിസ്‌ട്രേഷൻ, മലയാളം അറിഞ്ഞിരിക്കണം. എൽ.എം.വി. ലൈസൻസ്. പ്രായം: 60 വയസ്സ് കവിയരുത്.
വെറ്ററിനറി സർജൻ-ടെലി വെറ്ററിനറി മെഡിസിൻ (1): ശമ്പളം: 44,020 രൂപ. യോഗ്യത: ബി.വി.എസ്‌സി.&എ.എച്ച്., കെ.എസ്.വി.സി. രജിസ്‌ട്രേഷൻ, മലയാളം അറിഞ്ഞിരിക്കണം. എൽ.എം.വി. ലൈസൻസ്. പ്രായം: 60 വയസ്സ് കവിയരുത്.
അപേക്ഷ: സി.എം.ഡി.യുടെ വെബ്‌സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കണം.വിജ്ഞാപനം സംബന്ധിച്ച വിശദവിവരങ്ങൾക്ക് മൃഗസംരക്ഷണവകുപ്പിന്റെയോ സെന്റർ ഫോർ മാനേജ്‌മെന്റ് ഡിവലപ്മെന്റിന്റെയോ വെബ്‌സൈറ്റ് സന്ദർശിക്കുക.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 9 (5 PM).
വെബ്‌സൈറ്റ്: www.ahd.kerala.gov.in, www.cmd.kerala.gov.in.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!