മുരളധീരന് പരവതാനി വിരിച്ചിട്ടാണ് താൻ ബി.ജെ.പി. യിലെത്തിയതെന്ന് പദ്മജ

പത്തനംതിട്ട: സഹോദരനും തൃശ്ശൂരിലെ യു.ഡി.എഫ്. സ്ഥാനാർഥിയുമായ കെ. മുരളീധരന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താൻ ബി.ജെ.പി.യിലേക്ക് വന്നതെന്ന് പദ്മജ വേണുഗോപാൽ പറഞ്ഞു.
പത്തനംതിട്ടയിൽ എൻ.ഡി.എ. തിരഞ്ഞെടുപ്പ് പൊതു സമ്മേളനത്തിൽ നരേന്ദ്ര മോദി എത്തും മുമ്പ് നടത്തിയ പ്രസംഗത്തിലാണ് അവർ ഇങ്ങനെ പറഞ്ഞത്. കെ. കരുണാകരൻ്റെ മക്കൾ കോൺഗ്രസിൽ വേണ്ടന്നാണ് അവരുടെ തീരുമാനം. അത് ഒരിക്കൽ മുരളീധരനും മനസിലാക്കും.
ഈ തിരഞ്ഞെടുപ്പോടെ എ.ഐ.സി.സി. ആസ്ഥാനം അടച്ചു പൂട്ടേണ്ടി വരും. കോൺഗ്രസ് നശിച്ച് താഴെത്തട്ടിലെത്തി.
കോൺഗ്രസിൽ വനിതകൾക്ക് വേദികളിൽ സ്ഥാനമുണ്ടായിരുന്നില്ല. എന്നാൽ ഇവിടെ ബി.ജെ.പി. വേദിയിൽ തനിക്ക് അംഗീകാരം കിട്ടിയെന്ന് മാത്രമല്ല, തനിക്കൊപ്പം നിരവധി വനിതകളും ഉണ്ടായിരുന്നു.
50 വയസിൽ താഴെയുള്ള വനിതകൾ കോൺഗ്രസിൽ കുറവാണിപ്പോഴെന്നും പദ്മജ പറഞ്ഞു.